0%

Chapter Title : നിശാഗന്ധി [ജയശ്രീ]

Author : Jaya_sree Read All Parts 475

ഇല്ലായിരുന്നു

പിന്നെയും ഉള്ളിൽ ഉണ്ടായിരുന്ന ഒരു ബോക്സ് പോലുള്ള കള്ളി അയാള് തുറന്നു

അവിടെയും ചില ഡോക്യുമെൻ്റ് പിന്നെ പല്ല് വേദനയ്ക്ക് ഉള്ള മരുന്നും അമൃതജ്ഞാനും അല്ലാതെ വേറെ ഒന്നും ഉണ്ടായിരുന്നില്ല

അയാള് അവിടെ കിടന്ന മേശയും ഒന്ന് തുറന്നു നോക്കി ഒന്നും തന്നെ കാര്യമായി തടഞ്ഞില്ല

അയാള് അയാളോട് തന്നെ

ഭാസ്കരൻ :  ഇത് ഒരുമാതിരി ചെയ്ത് ആയി പോയി ദൈവമേ...

അയാള് നടന്നു വന്ന് റൂമിന് പുറത്തേക്ക് പോകാൻ ഒരുങ്ങി

അപ്പോഴാണ് അവളുടെ കഴുത്തിൽ ഒരു താലി തെളിഞ്ഞു കാണുന്നത് അത് വരെ അത് നൈറ്റിയുടെ ഉള്ളിൽ ആയിരുന്നു

അവളുടെ കഴുത്തിൽ അത് മനോഹരമായി കിടക്കുന്നു

അയാള് അവളുടെ അടുത്തേക്ക് ചെന്ന് അവിടെ മുട്ടിൽ ഇരുന്നു

തടിച്ച് ചുവന്ന ചുണ്ടുകൾ

കട്ടിയുള്ള പുരികം ഉള്ളിലേക്ക് കുഴിഞ്ഞു പുറത്തേക്ക് തള്ളി നിൽകുന്ന ഉണ്ട കണ്ണുകൾ

ആദ്യം നോട്ടം പതിഞ്ഞത് മാലയിൽ ആയിരുന്നു എങ്കിലും അവളുടെ മുഖം കണ്ടപ്പോൾ ആയാൽ ഒന്ന് നോക്കി ഇരുന്നു പോയി

അയാളുടെ ശ്വാസം പെട്ടെന്ന് തണുത്ത വായു ആയത് പോലെ അയാൾക്ക് തോന്നി

സംശയം കൊണ്ട്അയാള് സ്വന്തം തലയുടെ പിറക് ഭാഗം ഒന്ന് ചൊറിഞ്ഞു
ഇതുവരെ തോന്നാത്ത എന്തോ ഒന്ന് മോഷ്ടിക്കണോ വേണ്ടയോ...

ഒന്ന് തല കുടഞ്ഞ് സ്വയം ബോധം വരുത്തി അയാള് അവളുടെ താലി യിലേക്ക് ശ്രദ്ധതിരിച്ചു

അയാളുടെ കൈ അവളുടെ കഴുത്തിൽ  താലിയിലേക്ക് ചലിച്ചു

അതിൻ്റെ കൊളുത്ത് പിറക് വശത്ത് ആയിരുന്നു അയാള് അവളുടെ സൈഡിലൂടെ കൈ പിറകോട്ട് കൊണ്ട് പോയി

അയാളുടെ ഇടത് കയ്യിൽ അവളുടെ ശ്വാസം...

💬 Comments

View all comments