Chapter Title : നിശാഗന്ധി [Maradona]
അവൾ തയ്യറായിരുന്നു. കഴിഞ്ഞ രണ്ട് മാസം അവൾ പ്രതീക്ഷിച്ചതിലും കുറവാണ്.
ബാക്കിയുള്ള ദിവസങ്ങൾ ഓരോ യുഗങ്ങൾ ആയാണ് അവൾക്ക് തോന്നിയത്. 14 രാത്രി അവൾക്ക് ഉറക്കമില്ല. മഴയായത് കാരണം ജോലിക്കാരി ഒരാഴ്ചയായി വരുന്നില്ല. അത് നന്നായി. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നില്ല. രാത്രിയുടെ യാമങ്ങളിലെപ്പോളോ അവൾ ഉറങ്ങി. ഉണരുമ്പോളും വെട്ടം വീണിട്ടുണ്ടായിരുന്നില്ല. ചെറിയ അരുവി ഇപ്പോൾ കുത്തി ഒലിച്ചാണ് പോകുന്നത്. രാവിലെ തന്നെ കുളിച്ച് പട്ട് സാരി ഉടുത്ത് അവൾ ഉണ്ടായിരുന്ന ആഭരണങ്ങൾ എല്ലാം എടുത്തണിഞ്ഞ് കാത്തിരുന്നു. പടിക്കെട്ടിലേക്ക് ക്ലോക്കിൽ നിന്ന് ഓരോ മണിക്കൂറും കഴിയുമ്പോൾ അവൾ ഓടി പോയി നോക്കും. ഇല്ല. ആരുമില്ല. ഇനി പറ്റിച്ചതാണോ?. ആയിരിക്കില്ല . പോയിട്ട് രണ്ട് മാസക്കാലമായി ഒരു ബന്ധവും ഉണ്ടായിട്ടില്ല. അപ്പോൾ ഇങ്ങനെ മെസേജ് അയച്ചപ്പേൾ വരാതിരിക്കില്ല.
പടിഞ്ഞാറ് സൂര്യനും ചാഞ്ഞു. കണ്ണുകളിൽ ചെറുതായി നനവ് പടർന്ന് തുടങ്ങി. എന്ത് ചെയ്യണമെന്നറിയില്ല. പത്ത് മണിയായി. കുളിച്ച് അന്നത്തെ സുന്തര ഓർമ്മകൾക്കായി അതേ ഇളം നീല സാരി ഉടുത്തു. ഉണങ്ങിയ മുടി ചെവിക്ക് പിന്നിലൂടെ ഒതുക്കി വക്കുക മാത്രം ചെയ്തു. അതേ കിലുങ്ങുന്ന പാദസ്വരം അണിഞ്ഞു. അന്നത്തെതിനെക്കാൾ അൽപം വലിയ ചുവന്ന പൊട്ട് തൊട്ടു. വാ'ലിട്ട് കണ്ണെഴുതി. അന്ന് അയാളെ വശീകരിക്കാൻ തന്നെയാണ് ഇങ്ങനെ ഒരുങ്ങിയത്. പക്ഷേ......... അവൾ ഓരോന്നും ആലോചിച്ചിരുന്നു.
ടക് ടക് ..... കതകിൽ ആരോ കൊട്ടിയത് പോലെ അവൾക്ക് തോന്നി. ഓടി ചെന്ന് നോക്കിയപ്പോൾ ആരുമില്ല. തോന്നലാകും. അവൾ തിരികെ പോരാൻ തുടങ്ങിയപ്പോളാണ് അത് അവൾ ശ്രദ്ധിച്ചത്. നിശാഗന്ധിയുടെ മണം. അന്നത്തെ രാത്രിയിൽ ഉണ്ടായിരുന്നതിൽ
💬 Comments
View all comments