Chapter Title : നിശാഗന്ധി [Maradona]
നോക്കിയപ്പോൾ രാത്രിയിലെ പോലെതന്നെ എന്നെ നോക്കി കൊണ്ട് ഇരിക്കുകയാണ് അവൾ. അല്പ സമയം കൂടി അങ്ങനെ ഇരുന്നതിന് ശേഷം ഞാൻ അവളെ എഴുനേൽപിച്ചു. ഞാനും എഴുന്നേറ്റു.
" പോകാൻ സമയമായി അല്ലേ??" അവൾ വളരെ സൗമ്യമായി ചോദിച്ചു.
"ഹമ്" ഞാൻ മൂളി.
അവൾ അകത്തേക്ക് പോയി. ഞാൻ പോകാൻ റെഡിയായി വന്നപ്പോളേക്കും ഒരു കപ്പ് കാപ്പിയുമായി അവൾ വന്നു. അത് കുടിച്ച് കപ്പ് തിരികെ കൊടുത്തു.
''ഞാൻ വരും." അവളുടെ കൈ പിടിച്ച് ഞാൻ പറഞ്ഞു.
"അങ്ങ് വരില്ലങ്കിൽ പോലും ഞാൻ കാത്തിരിക്കും, മരണം വരെ….'' അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു. ഞാൻ അവളുടെ കവിളിൽ തലോടിയിട്ട് മുറ്റത്തേക്കിറങ്ങി. അവൾ വാതിൽക്കൽ എന്നെ നോക്കി തന്നെ നിൽപുണ്ട്. കണ്ണിൽ നിന്ന് അകലുന്നവരെ ആ കണ്ണുകൾ എന്നെ അനുഗമിക്കുന്നുണ്ടായിരുന്നു. എന്നാൽ മുൻപത്തെ പോലെ അത് നിറഞ്ഞിരുന്നില്ല.
---------------------
"ഓഗസ്റ്റ് 15 ന് ഞാൻ വരും. നിന്നെ ബന്ധിച്ച തടവറകൾ ഭേതിച്ച് സ്വതന്ത്രയിക്കാൻ ഞാൻ വരും." ഫോണിൽ വന്ന മെസ്സേജ് കണ്ടതും സോഫിയുടെ കണ്ണ് നിറഞ്ഞു. അദ്ദേഹത്തിന്റെ പേര് പോലും അറിയില്ല. കഴിഞ്ഞ രണ്ട് മാസമായി എല്ലാ ദിവസവും അവൾ കത്തിരിക്കുകയായിരുന്നു. പക്ഷേ അയാൾ വന്ന് തന്നെ കൊണ്ടു പോകും എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. ചുറ്റും നല്ല മഴയാണ്. കരണ്ട് വന്നത് തന്നെ അല്പം മുൻപാണ്. ഇനി അഞ്ച് ദിവസം കൂടി ഉണ്ട്. മെസേജ് അയച്ചിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടുണ്ടായിരുന്നു. കരണ്ടില്ലായിരുന്നതിനാൽ ഫോൺ ഓഫായിരുന്നു. വിരങ്ങൾ ഒന്നും തന്നെ അറിയാൻ പറ്റുന്നില്ല.
എത്രനാൾ കാത്തിരിക്കണം എന്ന് അവൾക്കറിയില്ലായിരുന്നു. എത്ര നാളും കാത്തിരിക്കാൻ
💬 Comments
View all comments