Chapter Title : നിശാഗന്ധി [Maradona]
അതിന്റെ പൂർണത നൽകാൻ എന്നെ തന്നെ നൽകാൻ മാത്രമേ എനിക്കാകൂ" അവൾപറഞ്ഞു കൊണ്ട് അവളുടെ ചുവന്ന അധരങ്ങൾ എന്നിലേക്ക് അടുത്തു.
ആദ്യം അതിനായി ചുണ്ടുകൾ ദാഹിച്ചങ്കിലും പെട്ടന്ന് ഞാൻ മുഖം തിരിച്ചു.
എന്തോ ഓർത്തിട്ടെന്നോണം അവളും പിൻ വലിഞ്ഞു.
''ക്ഷമിക്കണം, കളങ്കപ്പെട്ട ശരീരമുള്ളവളാണ് ഞാനെന്ന് ഞാൻ ഓർത്തില്ല. എന്റെ ശരീരത്തിനായി കൊത്തിവലിക്കുന്ന കഴുകൻ കണ്ണുകൾ മാത്രമാണ് ഞാൻ ഇവിടെ കണ്ടത്. അത് ഇല്ലാതെ ഇത്രയും നേരം എനിക്ക് സന്തേഷം മാത്രം തന്ന അങ്ങയ്ക്ക് എന്നെ തന്നെ തരണം എന്ന് തോന്നി. എന്നോട് ക്ഷമിക്കണം" കണ്ണുകൾ നിറഞ്ഞ് ശബ്ദം ഇടറിയിരുന്നു അവൾക്കപ്പോൾ.
"നിനക്ക് എന്നോട് പ്രണയമാണോ??? " അവളോടുള്ള എന്റെ ചോദ്യത്തിന് വികാരങ്ങളുടെ പിൻബലം ഇല്ലായിരുന്നു.
മറുപടി പുഞ്ചിരിയിലൊതുക്കി അവൾ. ''എനിക്കിതിനുള്ള അർഹത ഉണ്ടന്ന് തോന്നുനില്ല." അപ്പോളും അവളുടെ കണ്ണിൽ നിന്ന് കണ്ണുനീര് ഒഴുകുന്നുണ്ടായിരുന്നു.
ഞാൻ അവളുടെ കവിളുകളിൽ രണ്ട് കൈകളും ചേർത്ത് വിരലുകൾ കൊണ്ട് കണ്ണ് നീര് തുടച്ചു. എന്നിട്ട് നെറ്റിക്ക് ചെറുതായി ഉമ്മ വച്ചു.
" പെണ്ണേ, നിനക്കെന്റെ പേര് പോലും ഇത് വരെ അറിയില്ല. മറ്റൊരാൾ ശരീരം അനുഭവിച്ചു എന്നത് പോലും നിന്നിലെ കളങ്കമായി എനിക്കിപ്പോൾ തോന്നുന്നില്ല. നമ്മൾ എല്ലാം കൊണ്ടും അറിയുകയും നിന്നെ ഞാൻ എന്റേത് മാത്രമായി മാറ്റുകയും ചെയ്യും. ഇത് ഞാൻ നിനക്ക് നൽകുന്ന വാക്കാണ്. അതിന് ശേഷം മാത്രം മതി എനിക്കെല്ലാം"അവളുടെ കണ്ണുകളിൽ നോക്കി അത് പറയുമ്പോൾ ആ കണ്ണുകളിലെ തിളക്കം ആദ്യമായി കാണുകയായിരുന്നു ഞാൻ.
കരഞ്ഞ് കൊണ്ടവൾ എന്നെ കെട്ടിപ്പിടിച്ചു.
അങ്ങനെ എപ്പളോ ഞങ്ങൾ ഉറങ്ങി. രാവിലെ ഉണർന്ന്
💬 Comments
View all comments