Chapter Title : നിശാഗന്ധി [Maradona]
സുഖത്തിനായി അയാൾക്കരികിൽ എത്തിച്ചു. കണ്ണിൽ പെട്ടത് സ്വന്തമാക്കാൻ എന്തും ചെയ്യാവുന്ന തരത്തിലേക്ക് അയാളുടെ സാമ്രാജ്യം വളർത്തി. ചതിയായി ആണങ്കിലും അല്ലാതെയാണങ്കിലും അയാൾ അത് ചെയ്തിരിക്കും.
നാട് വിട്ട് ഇവിടെ വന്ന് നേട്ടത്തിൽ പണിയെടുക്കുന്ന കാലത്ത് അച്ഛന്റെ കൂടെ വീട്ടിൽ വരാറുണ്ടായിരുന്നു. അതിന്റെ പ്രതിഭലം എന്നോണം മുതലാളി ആയപ്പോ അച്ഛന് അയാൾ ജോലിയിൽ സ്ഥാനക്കയറ്റവും നൽകി.
അങ്ങനെ അച്ഛൻ ചെറിയ തുകകൾ ചേർത്ത് വച്ച് ഇവിടെ കുറച്ച് സ്ഥലം വാങ്ങി വീടും വച്ചു. ഞാൻ ഡിഗ്രീ അവസാന വർഷം പഠിക്കുമ്പോളാണ് അപകടത്തിൽ പെട്ട് അമ്മ മരിക്കുന്നത്. അനിയത്തി അന്ന് ഡിഗ്രി ആദ്യ വർഷമാണ്. ഞങ്ങൾ രണ്ടും പട്ടണത്തിൽ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്.
എന്റെ പഠിത്തം കഴിഞ്ഞ് രണ്ട് വർഷം മുന്നെയാണ് ഡേവിഡ് മുതലാളിയുടെ കാപ്പി എസ്റ്റേറ്റ് കമ്പനി ഓഫീസിൽ മാനേജർ ആയി ജോലിക്ക് കേറിയത്. അതും അച്ഛന്റെ മരണത്തിന് പകരമായി കിട്ടിയ ജോലി.
പ്ലാൻറിന് മുകളിൽ നിന്ന് വീണാണ് അച്ഛൻ മരിച്ചത്. അച്ഛന്റെ മരണശേഷം ഇവിടുത്തെ സ്ഥലം വിറ്റ് സിറ്റിയിൽ എന്തിങ്കിലും ജോലി നോക്കാം എന്ന് കരുതിയിരിക്കുമ്പോളാണ് വീടും സ്ഥലവും വലിയ തുകയ്ക്ക് ഡേവിഡ് മുതലാളിക്ക് അച്ഛൻ പണയം വച്ച കാര്യം അറിഞ്ഞത്. അനിയത്തിയുടെ പഠിപ്പും തുടർന്നുള്ള ജിവിതവും ഓർത്ത്കൊണ്ട് തന്നെ അയാൾ വച്ച് നീട്ടിയ മാനേജർ ജോലി ഏറ്റെടുക്കാതെ വേറെ വഴിയില്ലായിരുന്നു.
ഇവിടെ ജോലിക്ക് കയറി ഒരു വർഷം കഴിഞ്ഞപ്പോൾ കമ്പനിയിലെ ആളുകളിൽനിന്ന് അച്ഛന്റേത് കൊലപാതകം ആയിരുന്നെന്നും അതിന് പിന്നിലെ കൈകൾ ഡേവിഡ് മുതലാളി ആയിരുന്നന്നും അറിഞ്ഞു. ഞങ്ങൾ മക്കളുടെ പഠനത്തിനായി ചെറിയ തുക മുതലാളിയുടെ കൈയ്യിൽ
💬 Comments
View all comments