Chapter Title : നിശാഗന്ധി [വേടൻ]
ഞാനെന്തോ ചെയ്യാൻ അതും അവനെ.., ""
"" പെണ്ണെ നിയുരൂളരുതേ...ഉരുളരുതേ... സത്യം പറഞ്ഞോ... ""
അവളുടെ കുത്തി കുത്തിയുള്ള ചോദ്യം കാരണം ഉണ്ടായത് ഒക്കെ ഞാനങ്ങ് പറഞ്ഞു.. അപ്പോളാണ് അവൾക്കൊരു സമാധാനം ആയത്.
"" ദേ ടി അവൻ വരണെന്ന് തോന്നണ്, ഞാൻ വിളിക്കവേ..."" അവളെന്തോ പറയാൻ വന്നെങ്കിലും ഞാൻ കോൾ ഇതിനോടകം കട്ട് ആക്കിയിരുന്നു..
ഞാൻ വെളിയിലേക്ക് നടന്നതും അവൻ റെഡിയായി വന്നതും ഒന്നിച്ചായിരുന്നു. ഒരു നിമിഷം അവനെന്നെ നോക്കി നിന്നു. പിന്നെ പെട്ടന്ന് ന്തോ ഓർത്തെന്നപോലെ ഒന്ന് ചിരിച്ചു കാണിച്ചു
"" പോവാം.. "" ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങി.
"" ഒന്നും ഉണ്ടാകാൻ വയ്യായിരുന്നു രാവിലെ..! നമ്മക് ന്തെങ്കിലും പുറത്തുന്ന് കഴികാം.. ""
അതിന് ഞാൻ സമ്മതം അറിയിച്ചതും, പതിയെ ഞങ്ങൾ ലിഫ്റ്റിൽ കയറി താഴേക്ക് ഇറങ്ങി.
അവൻ പറഞ്ഞത് പോലെ ഞങ്ങൾ രണ്ടാളും വെളിയിൽ നിന്നും ഭക്ഷണം കഴിച്ചു. കഴിക്കുമ്പോളെല്ലാം ഞാനവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.ന്തോ ഞാനവനിൽ അടിമപ്പെട്ട് പോയപോലെ..
ഇന്നെന്തായാലും ഇവനോട് കാര്യം പറയണം, ഇല്ലേൽ ചിലപ്പോ അപർണ്ണ പറഞ്ഞപ്പോലെ ചെക്കൻ കൈ വിട്ട് പോകും. ഹോട്ടലിൽ നിന്നും ഇറങ്ങുമ്പോൾ ഇതായിരുന്നു ന്റെ ചിന്ത. പക്ഷെ എങ്ങനെ..?
കാറിലേക്ക് കയറാൻ നേരം അവനൊരു കാൾ വന്നു, ഒന്ന് ചുറ്റും നോക്കി അവനാ കാൾ എടുത്ത്, അതോടൊപ്പം ന്നോട് കാറിൽ കയറിക്കോളാനും പറഞ്ഞു. ന്തോ സീരിയസ് ഇഷ്യൂ ആണ്.അവന്റെ മുഖത്തു അത്രേം ടെൻഷൻ.
അവനെന്തൊക്കെയോ പ്രശ്നം ഉള്ളതായി തോന്നട്ടുണ്ട്.. കാരണം ഇടക്ക് ഇടക്ക് കാൾ വരുമ്പോൾ അവന്റെ മുഖത്തെ ടെൻഷൻ, അവന്റെ
💬 Comments
View all comments