0%

Chapter Title : നിശാഗന്ധി [വേടൻ]

Author : Kambikathakal Read All Parts 1.6K

ലാപ്ടോപ്പിലെ രഹസ്യം.. ഇനി വല്ല സാമ്പത്തിക പ്രശ്നവും ഉണ്ടാവോ...?? ആവോ... എന്തെകിലും ഉണ്ടെകിൽ അവനെന്നോട് ചോദിക്കായിരുന്നില്ലേ.. ഒന്നുല്ലേലും ന്റെ പണം അവന്റേം കൂടെയല്ലേ..

കുറച്ചകലെ അവൻ നിൽക്കുന്നതും നോക്കി ആ കാറിൽ ഇരിക്കുമ്പോൾ, വല്ലാത്തൊരു ഏകാന്തത..
ഞാൻ ആ കാറിൽ നിന്നും ഇറങ്ങി അല്പം മുന്നോട്ട് മാറി നിന്നു. കുറച്ച് അകലെയായി രണ്ട് കുട്ടികൾ കളിക്കുന്നു. അവരുടെ അമ്മയാണെന്ന് തോന്നുന്നു ഒരു സ്ത്രീ ആ റോഡിന്റെ മൂലയിൽ ഇരുന്ന് എന്തോ ഉണ്ടാക്കുന്നു.. അതൊന്നും ശ്രദ്ധിക്കാതെ കളിക്കുന്ന ആ കീറിയ ഉടുപ്പിലും ചെളി വീണ നിക്കറിലും തുള്ളി കളിക്കുന്ന കുട്ടികളെ കണ്ടപ്പോ ന്തോ ഉള്ളൊന്ന് തുടിച്ചു. ഞാൻ അല്പം കൂടെ മുന്നോട്ട് നീങ്ങി അവരെ നോക്കി , ചുറ്റും നടക്കുന്നതൊന്നും അറിയതെ അവരവരുടെ നിമിഷങ്ങളിൽ സന്തോഷം കണ്ടെത്തുന്നു.. കുഞ്ഞായി ഇരുന്നാൽ മതിയായിരുന്നു...

ഇതിവിടെ പതിവുള്ള കാഴ്ച ആണെങ്കിലും ന്തോ ന്റെ മനസ്സ് അവിടെ തറഞ്ഞു.. ആ കുഞ്ഞുങ്ങൾക്ക് ന്തെങ്കിലും വാങ്ങാം ന്ന് കരുതി ഞാൻ ആ തിരക്കേറിയ വല്യ റോഡിന്റെ അപ്പുറത്തെക്ക് നോക്കി മുന്നോട്ട് ചലിച്ചു..

പെട്ടന്ന് സൈഡിൽ നിന്നും ഒരു ഹോണും വല്ലാത്ത ഒരു ശബ്ദവും... ഞാൻ ഞെട്ടി വലത് വശത്തേക്ക് നോക്കി, നിക്ക് നേരെ നില തെറ്റി വരുന്ന ഒരു ലോറി.. മുന്നിലെ കാർ ന്തോ കാണിച്ചത് മൂലം അതിനേം ഇടിച്ചു സൈഡിൽ നിന്ന നിക്ക് നേരെ വരുന്ന ആ ലോറിയെ ഞാൻ ഭയത്തോടെ നോക്കി.. കൈ രണ്ടും ചെവിയിൽ അമർത്തി അലറി വിളിച്ചതും ആരോ വന്നെന്നെ പൊതിയുന്നതും ഞാനറിഞ്ഞു.

അടച്ച കണ്ണുകൾ തുറക്കാതെ എന്തോ

💬 Comments

View all comments