Chapter Title : നിശാഗന്ധി [വേടൻ]
ചെന്നവന്റെ കയ്യിൽ നിന്നും ബക്കറ്റ് വാങ്ങി, ഉടനെ അവൻ അതെന്റേൽ തന്ന് മാറി നിന്നു.
"" അത് ഞാൻ നിന്നോടല്ലേ പറയണ്ടേ.. ന്റെ ബാത്‌റൂമിൽ അല്ലേടി നാറി നീ ഇതൊക്കെ അഴിച്ചിട്ടേ...""
"" അത്.. അതുപിന്നെ ഞാൻ ഓർത്തില്ല.. അല്ലെങ്കിൽ തന്നെ നിന്നോട് ആരാടാ പറഞ്ഞെ പെണ്ണുങ്ങടെ തുണിയൊക്കെ എടുത്ത് നനച്ചിടാൻ.. ""
"" അതിനിപ്പോ ന്താന്നാ.. അങ്ങനെ കഴുകിയ വേറെ വല്ലോം സംഭവിക്കോ.. നീയൊന്ന് പൊടി..""
"" ഓഹ് ഈ നാണമില്ലാത്തതിനോടൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്റെ ദേവി.. ഞാൻ നിർത്തി.. "" ഞനവന് നേരെ കൈ കൂപ്പി..
"" ന്താണ് മുണ്ടൊക്കെ.. മുൻപ് നിന്നെ ഇങ്ങനെ കണ്ടിട്ടില്ലാലോ.. "" ബീച്ചിലെ മണൽ തരികളിലൂടെ കയ്യിലെ കടലയും കൊറിച്ചു ഞങ്ങൾ വെറുതെ നടന്നു.
അവിടുള്ള ഒട്ടുമിക്ക പെൺപിള്ളേരും ഒരു മയവും ഇല്ലാതെ അവനെ വായ്നോക്കുന്ന കണ്ടു ഞാൻ എല്ലാത്തിനേം നോക്കി കലിപ്പിച്ചു.
"" അതുപ്പിന്നെ നീ സെറ്റപ്പ് ആയിട്ട് ഇറങ്ങുമ്പോൾ ഞാനായിട്ട് കുറക്കാൻ പാടില്ലല്ലോ... അതാ, എങ്ങനെ ഉണ്ട്...""
മറുപടി കൈ ക്കൊണ്ട് അടിപൊളി ന്ന് കാണിച്ചതും അവനൊന്ന് ചിരിച്ചു, ഇതിപ്പോ ഇവന്റെ സെറ്റപ്പ് ന് ഇറങ്ങാൻ ആണേൽ ഞാൻ ഒന്നൂടി ഒരുങ്ങണ്ട വന്നാലും ഇത്രത്തോളം ഏത്തുല...
ഞങ്ങളു രണ്ടാളും നടത്തം നിർത്തി ചൂട് വിട്ടുമാറി തുടങ്ങിയ മണലിൽ ഇരുന്നു.
ഞാൻ പതിയെ കൈകൾ കുട്ടിതിരുമ്മി ആ നീണ്ടു കിടക്കണ കടലിനെ നോക്കി,
അവനെ നോക്കുമ്പോൾ അവന്റെ മുഖം ദൂരെ മണലിൽ കളിച്ചോണ്ടിരുന്ന ഒരു കുട്ടിയില്ലായിരുന്നു. അവൻ ആ കുഞ്ഞിനെ നോക്കി തന്നെ നിന്നു. ഇടക്ക് ആ കുട്ടിയിൽ
💬 Comments
View all comments