Chapter Title : നിശഗന്ധികളുടെ യാമം [Smitha]
വിമല്‍ പുറത്തേക്ക് നോക്കി.
“ഇത് എന്തേരെ ഉണ്ട് ലിസി പറമ്പ്?”
“രണ്ടേക്കര്‍!”
“കോഴിക്കോട് ടൌണിനടുത്ത് രണ്ടേക്കര്‍ സ്ഥലം! സൂപ്പര്‍ റിച്ച്!”
ലിസി ഒന്നും പറഞ്ഞില്ല.
“നല്ല ഗാര്‍ഡന്‍സ് ഒക്കെയാണല്ലോ..എല്ലാ തരം കൃഷീം ഉണ്ടല്ലോ!”
പുറത്തേക്ക് നോക്കി അവന്‍ പറഞ്ഞു.
“എനിക്ക് പറമ്പ് ഒക്കെ ഒന്ന് കാണണം എന്നുണ്ട്!”
“അതിനെന്താ, വാ!”
ലിസി ഉത്സാഹത്തോടെ പറഞ്ഞു. ലിസി എഴുന്നേറ്റു. അയാളും. അവര്‍ പുറത്തേക്ക് ഇറങ്ങി. അല്‍പ്പ നിമിഷങ്ങള്‍ക്കുള്ളില്‍ കാപ്പിയും കൊക്കോയും തെങ്ങുകളും കുരുമുളക് വളരുന്ന മരങ്ങളും നിറഞ്ഞ പറമ്പിലെത്തി.
“ഇവിടെ എന്തൊരു തണുപ്പാണ്! എന്ത് നല്ല ഭംഗി...!”
പറമ്പിനകത്തെ സുന്ദരമായ കാഴ്ച്ചകളില്‍ കണ്ണുകള്‍ നട്ട് ആഹ്ലാദത്തോടെ വിമല്‍ പറഞ്ഞു. മരച്ചില്ലകളിലൊക്കെ പലതരം പക്ഷികള്‍. ചിത്ര ശലഭങ്ങള്‍. വെയിലും നിഴലുകളും നൃത്തത്തിലെന്നത് പോലെ ഇളകിയാടുന്നു.
അന്തരീക്ഷത്തിന് അപ്പോള്‍ വല്ലാത്തൊരു മായികഭാവം കൈവന്നത് ലിസിയും അറിഞ്ഞു. മുമ്പ് പറമ്പില്‍ നില്‍ക്കുമ്പോള്‍ അങ്ങനെ തോന്നാറില്ല. ഇപ്പോള്‍ എന്തുകൊണ്ടാണ് ദേഹമൊക്കെ വലിഞ്ഞു മുറുകുന്നത് പോലെയും കണ്ണുകള്‍ക്ക് ഒരു മയക്കവും? ലിസി അവനെയും കൊണ്ട് പറമ്പിന്‍റെ ഉള്ളിലേക്ക് നടന്നു. ഓരോ കാര്യങ്ങളും വിവരിച്ച്, വിശദമായി പറഞ്ഞ്....
“ലിസി ഞാനിപ്പം വരാം! ലിസി ഇവിടെ നില്‍ക്ക്...” അയാള്‍ പെട്ടെന്ന് പറഞ്ഞു.
“എന്ത് പറ്റി?”
അയാള്‍ ഇടത് കൈയ്യുടെ ചെറുവിരല്‍ ഉയര്‍ത്തിക്കാണിച്ചു.
“എമര്‍ജെന്‍സി!”
അയാള്‍ പെട്ടെന്ന് പറഞ്ഞു.
“ഓ! ഒന്നിനാണോ? അതിനു വാഷ്റൂമില്‍ തന്നെ പോണം എന്നുണ്ടോ? ഇവടെയെങ്ങാനും നിന്ന് സാധിക്ക് ഡോക്റ്ററെ!”
“അയ്യേ! ലിസി നിക്കുമ്പഴോ!”
മുഖത്ത് ചമ്മിയ എക്സ്പ്രഷന്‍ വരുത്തി അയാള്‍ ചോദിച്ചു.
“അതിന് ഡോക്ടര്‍ മുള്ളുന്നതിന്‍റ്റെ മുമ്പിക്കേറി നിക്കുവാണോ ഞാന്‍?”
“ഓക്കേ! ലിസിക്ക് കുഴപ്പമില്ലേല്‍
💬 Comments
View all comments