0%

Chapter Title : നിശാവരതന്ത്രം 2 [Zayanora]

Author : Zayanora Read All Parts 129.8K

വേണമെന്നാ.”

“അപ്പൊ രണ്ടു പേർ കൂടെ വേണമല്ലേ..”

“ആദ്യം മിസ് വരട്ടെ. എന്നിട്ട് ചോദിക്കാം.”

ടീന ക്ലാസ് റെപ്പാണ്. ക്ലാസിലെ അറിയിപ്പുകളും മറ്റു കാര്യങ്ങളുമൊക്കെ എല്ലാവരെയും അറിയിക്കേണ്ട ചുമതല അവൾക്കാണ്. പൊതുവേ കാര്യങ്ങളൊക്കെ ഉത്തരവാദിത്വത്തോടെ ചെയ്യുന്ന കൂട്ടത്തിലാണ്. അതുകൊണ്ടുതന്നെ ടീച്ചേഴ്സിനും അവളെ നല്ല വിശ്വാസമാണ്.

നവ്യ അവളുടെ അടുത്ത കൂട്ടുകാരിയാണ്. ക്ലാസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ടീനയെ സഹായിക്കാറുമുണ്ട്.

“ടീനേ, ഒന്ന് ഇങ്ങോട്ട് വന്നേ.”

ദീപക്കിന്റെ വിളിയാണ്.

ടീന തലയുയർത്തി നോക്കി.

“എന്താ?”

“എന്റെ പേര് ലിസ്റ്റിൽ ഉണ്ടോ?”

“ഏത് ലിസ്റ്റിൽ?”

“നിന്റെ കൈയിലുള്ളതിൽ.”

“ഉണ്ട്. എന്തേ?”

“എവിടെയാ ഇട്ടേക്കുന്നേ?”

“നീ വന്നു നോക്ക്.”

“അതെന്താ അവിടെനിന്ന് പറഞ്ഞാൽ?”

ടീന ഒന്നും മിണ്ടാതെ വീണ്ടും പേപ്പറിലേക്ക് നോക്കി.

“എടീ, ചോദിച്ചത് കേട്ടില്ലേ?”

“ദീപക്കേ, എനിക്ക് ഇവിടെ വേറെ പണിയുണ്ട്. വേണമെങ്കിൽ വന്നുനോക്ക്.”

“ഓ, വലിയ പണിക്കാരി.”

ദീപക് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു.

അവന്റെ പിന്നാലെ അജ്മലുമുണ്ടായിരുന്നു.

ദീപക്കും അജ്മലും ആദ്യവർഷം മുതൽ ചങ്ക്‌സ് ആണ്.. എവിടെ നോക്കിയാലും രണ്ടുപേരെയും ഒരുമിച്ച് കാണാം. ദീപക് ആരെയെങ്കിലും കളിയാക്കാനോ ചൊറിയാനോ ഉള്ള ഒരു അവസരവും വെറുതെ കളയാറില്ല..

അജ്മലും ഏകദേശം ആ പ്രകൃതം ആണ്.. പക്ഷേ ദീപക്കിനെപ്പോലെ എല്ലാവരെയും ചൊറിയാൻ നടക്കാറില്ല.

ടീനയുടെ അടുത്തെത്തിയ ദീപക് അവളുടെ കൈയിൽനിന്ന് പേപ്പർ വാങ്ങി.

“എടാ, അത് ഇങ്ങുതന്നേ. മിസ് തന്ന ലിസ്റ്റാ,” ടീന പറഞ്ഞു.

“ഒന്ന് നോക്കട്ടെടീ.”

അവൻ പേപ്പറിലൂടെ കണ്ണോടിച്ചു.

“അയ്യേ, എന്നെ ഇവന്മാരുടെ കൂടെയാണോ ഇട്ടേക്കുന്നേ?”

“ഞാനല്ല ഗ്രൂപ്പ് തിരിച്ചത്. മിസ്സാ.”

“ഇത് മാറ്റണം.”

“എന്നാ മിസ്സിനോട് പറഞ്ഞോ.”

💬 Comments

View all comments