Chapter Title : നിശാവരതന്ത്രം 2 [Zayanora]
അടുത്ത പേജ് മറിച്ചു.
അതും കാലി.
വീണ്ടും രണ്ടുമൂന്നു പേജുകൾ മറിച്ചുനോക്കി.
എഴുതിയതൊന്നും കാണാൻ ഇല്ല...
അതുലിന് ഒന്നും മനസ്സിലായില്ല.
'ഞാൻ ഇതിലല്ലേ കണക്ക് ചെയ്തത്?'
അവൻ പുസ്തകം ആദ്യംമുതൽ മറിച്ചുനോക്കി.
പേജുകളെല്ലാം നല്ല വൃത്തിയായി കിടക്കുന്നു. ഒരു വരപോലുമില്ല.
'ഇതെന്ത് പരിപാടിയാ?'
അവൻ മേശപ്പുറത്തിരുന്ന മറ്റു ബുക്കുകളിലേക്ക് നോക്കി.
മാത്ത്സിന്റെ ടെക്സ്റ്റ് ബുക്കും ക്ലാസ് നോട്ടും മാത്രമേയുള്ളൂ. റഫ് ചെയ്യാൻ ഉപയോഗിച്ചത് ഈ കറുത്ത പുസ്തകം തന്നെയാണെന്ന് അവന് ഉറപ്പായിരുന്നു.
'ഞാൻ ഇനി നോട്ട് ബുക്കിൽ ആണോ എഴുതിയത്?'
അവൻ ക്ലാസ് നോട്ട് തുറന്ന് നോക്കി..അതിൽ ഇല്ല..
കറുത്ത പുസ്തകത്തിന്റെ പേജുകൾ വീണ്ടും മറിച്ചു.
'ഇതെവിടെ പോയി.. ഇതെന്ത് മറിമായം..?'
കുറച്ചുനേരം അവൻ ആലോചിച്ചിരുന്നു. ഈ ബുക്കിൽ തന്നെ ആണ് എഴുതിയത്..
‘ശ്ശെടാ ഇതെവിടെ പോയി..’
അപ്പോഴാണ് എഴുതിയത് മിഥുന് ഫോട്ടോ അയച്ചു കൊടുത്തത് അവനു ഓർമ്മ വന്നത്.. അവൻ വേഗം ഫോൺ എടുത്തു നോക്കി.. ദാ കിടക്കുന്നു.. അവൻ എഴുതിയത് അതിൽ ഉണ്ട്.. ഈ കറുത്ത ബുക്കിന്റെ പേജിൽ തന്നെ ആണ് എഴുതിയിരിക്കുന്നത്..
‘അപ്പോ എഴുതി എന്നുള്ളത് ഉറപ്പാണ്..’
അതുൽ പേന എടുത്ത് തുറന്നു കിടന്ന പേജിൽ ചുമ്മാ എഴുതി..
TESTING..
അക്ഷരങ്ങൾ നീല മഷിയിൽ ആ പേജിൽ വ്യക്തമായി പതിഞ്ഞു..
അതുൽ കൈ മാറ്റി കുറച്ചു നേരം എഴുതിയത് മാഞ്ഞു പോകുന്നുണ്ടോ എന്ന് നോക്കി ഇരുന്നു..
‘ഇല്ല, മായുന്നില്ല..’
‘അപ്പോ നേരത്തെ എഴുതിയത് എങ്ങനെ മാഞ്ഞു ?’
അതുലിനു ഒരു എത്തും പിടിയും കിട്ടുന്നില്ല..
അവൻ അടുത്ത പേജ് എടുത്ത് അവിടെയും എഴുതി..
💬 Comments
View all comments