0%

Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]

Author : Zayanora Read All Parts 61.6K

ഒരിക്കൽ വിജയം രേഖപ്പെടുത്തിയാൽ പിന്നീട് അത് മാറില്ല.'

'അത് കൊള്ളാം..'

അവൻ അടുത്ത ചോദ്യം എഴുതി..

'സമയം തീരുന്നതിനു മുൻപ് എനിക്ക് മായാലോകത്തിൽ നിന്ന് തിരിച്ചു വരണമെന്ന് തോന്നിയാലോ?'

'ഇടതുകൈയിലെ ചരട് പൊട്ടിച്ചാൽ മായാലോകം ഉടൻ അവസാനിക്കും. കൂടാതെ നിങ്ങൾ മായാ ലോകത്തിൽ ആയിരിക്കുന്ന സമയത്തു യഥാർത്ഥ ലോകത്തിൽ എന്തെങ്കിലും കാരണത്താൽ താങ്കളോ വിളിച്ചു വരുത്തിയ സ്ത്രീയോ ഉറക്കമുണർന്നാലും മായാ ലോകം അവസാനിക്കും.. മായാ ലോകം അവസാനിക്കുന്ന സമയത്തു ചുവന്ന ചരട് പച്ചയായിട്ടില്ലെങ്കിൽ വിളി പരാജയമായി കണക്കാക്കും. വിജയം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് നിലനിൽക്കും. '

'ആഹാ.. അപ്പൊ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം..'

പെട്ടെന്നാണ് മറ്റൊരു സംശയം തോന്നിയത്..

'വിളിച്ചുവരുത്തുന്ന സ്ത്രീക്കും ഇത്തരം ചരടുകൾ ഉണ്ടാകുമോ? അവർക്ക് എന്റെ ചരടുകൾ കാണാൻ പറ്റുമോ?'

'ഇല്ല. താങ്കൾക്ക് മാത്രമേ ഉണ്ടാകൂ.. കൂടാതെ താങ്കൾക്ക് മാത്രമേ അവ കാണാനും സ്പർശിക്കാനും സാധിക്കൂ.'

'അവരോട് ചരടിനെപ്പറ്റി പറഞ്ഞാലോ?'

'അത് വരത്തെക്കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തുന്നതായി കണക്കാക്കും. താങ്കൾക്ക് വരവും ലൈംഗികശേഷിയും നഷ്ടപ്പെടും.'

'എന്തൊക്കെ ശ്രദ്ധിക്കണം ദൈവമേ...'

'ആരെയൊക്കെ വിളിച്ചാൽ വിജയിക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞുതരാമോ?'

അവൻ അടുത്ത ചോദ്യം എഴുതി..

'അത്തരം പ്രവചനങ്ങൾ നടത്താൻ സാധിക്കില്ല.'

'എന്നാൽ എനിക്ക് പരിചയമുള്ള സ്ത്രീകളിൽ ആരൊക്കെയാണ് എന്നെ ഇഷ്ടപ്പെടുന്നതെന്ന് പറയാമോ?'

ഇത്തവണ മറുപടിയൊന്നും വന്നില്ല..

ചോദ്യം പതിയെ മാഞ്ഞു.

'അതും ഇല്ല..'

അവൻ നെടുവീർപ്പിട്ടു..

‘മായാലോകത്തു വച്ച് നടക്കുന്ന സംഭവങ്ങൾ എനിക്ക് മാത്രമേ പിന്നീട് ഓർമ്മ കാണു എന്നുള്ളത് ഉറപ്പല്ലേ?’

അവൻ അടുത്ത ചോദ്യം എഴുതി..

‘അതെ മായാലോകത്തു വച്ച് നടക്കുന്ന കാര്യങ്ങൾ അധികാരിക്ക് മാത്രമേ യഥാർത്ഥ

💬 Comments

View all comments