Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]
ആ സ്ത്രീ നിദ്രയിൽ ആയിരിക്കണം, അല്ലാത്ത പക്ഷം ആ വിളി പരാജയപ്പെടും..’
‘ബെസ്ററ്.. ആ സ്ത്രീ ഉറങ്ങിയോ ഇല്ലയോ എന്നൊക്കെ ഞാൻ എങ്ങനെ അറിയാനാ?!’ അതുൽ ആരോടെന്നില്ലാതെ പറഞ്ഞു..
‘ഈ മായാ ലോകം എങ്ങനെ ഇരിക്കും? മായാ ലോകത്തിൽ മറ്റാരെങ്കിലും ഉണ്ടാകുമോ? 3 ദിവസം ഇല്ലേ? അപ്പൊ അവിടെ ചെന്നാൽ വിശക്കില്ലേ? വേറെ വസ്ത്രങ്ങൾ ഒക്കെ വേണ്ടി വരില്ലേ? അതൊക്കെ അവിടെ തന്നെ ഉണ്ടാകുമോ?’
‘ഓരോ മായാ ലോകവും വ്യത്യസ്തമായിരിക്കും.. അത് കൊണ്ട് അവിടെ എന്തൊക്കെ ഉണ്ടാകും എന്നുള്ള പ്രവചനങ്ങൾ അസാധ്യമാണ്..’
‘അടിപൊളി’
‘അവിടെ ചെന്നാൽ എത്ര ദിവസം കഴിഞ്ഞു, എത്ര സമയം ബാക്കി ഉണ്ട് എന്നൊക്കെ എങ്ങനെ അറിയും?’
‘താങ്കളുടെ ഇടതു കയ്യിലും വലതു കയ്യിലും, താങ്കൾക്കു മാത്രം കാണാൻ കഴിയുന്ന ഓരോ ചരടുകൾ ഉണ്ടാകും. ഇടതുകൈയിൽ ഒരു കറുത്ത ചരടും വലതുകൈയിൽ ഒരു ചുവന്ന ചരടുമാണ് ഉണ്ടാവുക. ഇടതുകൈയിലെ കറുത്ത ചരട് സമയം അറിയാനുള്ളതാണ്. മായാലോകത്തിലെ സമയം കടന്നുപോകുന്നതിനനുസരിച്ച് ചരടിന്റെ ഒരറ്റത്തുനിന്ന് വെള്ളനിറമായി മാറിത്തുടങ്ങും. സമയം മുഴുവൻ കഴിയുമ്പോൾ ചരട് പൂർണമായും വെള്ളനിറമാകും.'
'ഓ.. ഒരു പ്രോഗ്രസ്സ് ബാർ പോലെ..'
അവൻ ചിരിച്ചു..
'അപ്പൊ വലതു കയ്യിലെ ചുവന്ന ചരടോ?'
'അത് വിജയപരാജയം അറിയാനുള്ളതാണ്. താങ്കളും വിളിച്ചുവരുത്തിയ സ്ത്രീയും തമ്മിൽ പരസ്പരസമ്മതത്തോടെ സംഭോഗം നടക്കുകയും പുസ്തകം അത് വിജയമായി അംഗീകരിക്കുകയും ചെയ്യുന്ന നിമിഷം ചുവന്ന ചരട് പച്ചനിറമായി മാറും.'
'ആഹാ.. അപ്പൊ പച്ചയായാൽ വിജയം ഉറപ്പായെന്ന് അർത്ഥം..'
'ചരട് പച്ചയായിക്കഴിഞ്ഞാൽ പിന്നെ എന്തെങ്കിലും കാരണത്താൽ മായാലോകം അവസാനിച്ചാൽ ആ വിജയം നഷ്ടപ്പെടുമോ?'
'ഇല്ല.
💬 Comments
View all comments