0%

Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]

Author : Zayanora Read All Parts 61.3K

ഇപ്പോൾ ഒന്നും ചെയ്യാതിരുന്നാൽ കുഴപ്പമില്ല. പക്ഷേ ആദ്യത്തെ വിളി നടത്തിയാൽ പിന്നെ കാര്യങ്ങൾ സീരിയസ് ആകും.. പിന്നീട് നിർത്തണം എങ്കിൽ ആ ഘട്ടം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം 365 ദിവസം വരം ഉപയോഗിക്കാതിരിക്കണം.. ശരി അല്ലെ?’

അവൻ വീണ്ടും ചോദിച്ചു..

‘അതെ’

അവൻ കുറച്ചുനേരം പുസ്തകത്തിലേക്ക് നോക്കിയിരുന്നു.

പിന്നെ മറ്റൊരു സംശയം എഴുതി..

‘വേറെ എങ്ങനെയൊക്കെ ആണ് വരം നഷ്ടപ്പെടുക?’

‘പുസ്തകത്തിന്‌ ഒരു അധികാരി ആയ ശേഷം അധികാരി അല്ലാതെ വേറെ ആരെങ്കിലും ഈ പുസ്തകം തൊട്ടാൽ വരം നഷ്ടപ്പെടും.. കൂടാതെ ഈ വരത്തെപ്പറ്റി അധികാരി ഈ ലോകത്തിലോ മായാലോകത്തിലോ വച്ച് മറ്റാരോടെങ്കിലും പറഞ്ഞാലും ഈ വരം നഷ്ടപ്പെടും..’

‘വരം മാത്രം ആണോ അതോ ലൈംഗികശേഷിയും നഷ്ടപ്പെടുമോ?’

‘ലൈംഗികശേഷിയും നഷ്ടപ്പെടും, ഒരു സന്ദർഭത്തിൽ മാത്രമേ ലൈംഗികശേഷി നഷ്ട്ടപ്പെടാതിരിക്കൂ.. ഒരു ഘട്ടം നടന്നു കൊണ്ടിരിക്കുന്നില്ല എങ്കിൽ, ആ സമയത്തു മറ്റാരെങ്കിലും പുസ്തകം തൊടുകയാണെങ്കിൽ വരം മാത്രമേ നഷ്ട്ടപ്പെടു..’

‘ഓ വലിയ ഉപകാരം..’ അതുൽ മനസ്സിൽ കരുതി..

‘എങ്ങനെ ആണ് ഒരു സ്ത്രീയെ വിളിക്കേണ്ടത്?’

‘അർധരാത്രി മുതൽ മൂന്നു മണി വരെ ഉള്ള സമയത്തു വിളിക്കേണ്ട സ്ത്രീയുടെ പേര് പുസ്തകത്തിൽ എഴുതുക.. ആ സ്ത്രീ യോഗ്യ അല്ലെങ്കിൽ ആ പേര് അപ്പോൾ തന്നെ പുസ്തകം വെട്ടും.. അതിനു ശേഷം, പുസ്തകം അടച്ചു താങ്കൾ കണ്ണുകൾ അടച്ചു കിടക്കുക.. അവരുടെ മുഖം മനസ്സിൽ സങ്കൽപ്പിച്ചു പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന നിശാ വര മന്ത്രം ചൊല്ലുക. ഏതാനും നിമിഷങ്ങൾക്കുള്ളിൽ താങ്കളും ആ സ്ത്രീയും മായാ ലോകത്തിൽ പ്രവേശിക്കും, പക്ഷെ വിളിക്കുന്ന സമയത്തു

💬 Comments

View all comments