0%

Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]

Author : Zayanora Read All Parts 61.9K

'എങ്ങനുണ്ടായിരുന്നു?' അതുൽ റിപ്ലൈ അയച്ചു..

'അത്യാവശ്യം പാടായിരുന്നു.. നീ രക്ഷപ്പെട്ടു മോനെ 😂'

ഉടനെ മറുപടി വന്നു..

'നന്നായി..'

'പക്ഷെ മിസ് നിന്നെ അന്വേഷിച്ചു..'

'എന്ത് പറഞ്ഞു?'

'നീ മാത്രം എന്താ വരാഞ്ഞേ എന്ന് ചോദിച്ചു.. പനി ആണെന്ന് ഞാൻ പറഞ്ഞു..'

'എന്നിട്ട്?'

'ഒന്നും പറഞ്ഞില്ല.. പക്ഷെ മുഖം കണ്ടിട്ട് നാളെ നിന്നെ വെറുതെ വിടുമെന്ന് തോന്നുന്നില്ല 😂'

'പോ മൈരേ പേടിപ്പിക്കാതെ..😡'

അതുൽ ഫോൺ മാറ്റിവച്ചു..

'നാളെ എന്താവുമോ എന്തോ..'

അവൻ കട്ടിലിൽ മലർന്നുകിടന്നു..

മനസ്സിൽ അപ്പോഴും പുസ്തകത്തെക്കുറിച്ചുള്ള ചിന്തകളായിരുന്നു.

മനസ്സിലാക്കിയ കാര്യങ്ങളൊക്കെ ഓർത്തപ്പോൾ, വരം ഉപയോഗിക്കാനുള്ള ആഗ്രഹത്തേക്കാൾ

അതിന്റെ അപകടങ്ങളെക്കുറിച്ചുള്ള ഭയമാണ് അവന് തോന്നിയത്..

'അഞ്ച് വിജയങ്ങൾ.. അതും പത്ത് വിളികൾക്കുള്ളിൽ..'

തനിക്കറിയാവുന്ന ഏതെങ്കിലും അഞ്ച് സ്ത്രീകളെ അതിന് സമ്മതിപ്പിക്കാൻ കഴിയുമോ?

സാധാരണ ഒരു പെൺകുട്ടിയോട് സംസാരിക്കുമ്പോൾ പോലും ധൈര്യം ഇല്ലാത്ത ആളാണ്..

'വേണ്ട.. എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്..'

‘തൽക്കാലം ചാടിക്കേറി ഒന്നും ചെയ്യേണ്ട..’ അവൻ തീരുമാനിച്ചു.

അങ്ങനെ തീരുമാനിച്ചപ്പോൾ അവന് ചെറിയൊരു ആശ്വാസം തോന്നി.

പിറ്റേന്ന് രാവിലെ അതുലിന് കാര്യമായ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല.

പതിവുപോലെ റെഡിയായി ഏഴേ ഇരുപതിനുള്ള ബസിൽ കയറി.

ബസിൽ വച്ച് അപർണയെ വീണ്ടും കണ്ടു.

അവനെ കണ്ടപ്പോൾ അപർണ ഒന്ന് ചിരിച്ചു.

"ഹായ്.."

"ഹായ് ചേച്ചീ.."

"എന്താ നല്ല ക്ഷീണം പോലെ? ഇന്നലെ കണ്ടില്ലല്ലോ?"

"പനിയായിരുന്നു.."

"ആണോ.. മാറിയോ?"

"ആ.. ഇപ്പോ കുഴപ്പമില്ല.."

"ഓക്കേ.."

അപർണ ചിരിച്ചുകൊണ്ട് മുന്നിലേക്ക് നീങ്ങിനിന്നു.

അതുലിന് ചെറിയൊരു സന്തോഷം തോന്നി..

കോളേജിലെത്തിയപ്പോൾ മിഥുനും ജെറിനും ക്ലാസിലുണ്ടായിരുന്നു.

"ആഹാ.. രോഗി എത്തിയല്ലോ.." മിഥുൻ

💬 Comments

View all comments