Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]
അവനെ കണ്ടതും പറഞ്ഞു.
"ആ.."
"പനി ഒക്കെ മാറിയോ?"
"മാറി.."
"നന്നായി.. ഇന്നലെ സനൂഷ മിസ്സിന്റെ ടെസ്റ്റ് എഴുതാതെ രക്ഷപ്പെട്ടതല്ലേ.. ഇന്നെന്തായാലും നിനക്കുള്ളത് കിട്ടും.."
"പോടാ.. നീ രാവിലെ തന്നെ മനുഷ്യനെ പേടിപ്പിക്കാതെ.."
മിഥുൻ ചിരിച്ചു.
അതുൽ ബാഗ് മേശപ്പുറത്തുവച്ച് ഇരുന്നു.
അവന്റെ മനസ്സിൽ ചെറിയൊരു പേടിയുണ്ടായിരുന്നു.
സനൂഷ മിസ്സിന്റെ ക്ലാസായിരുന്നു അടുത്തത്.
കുട്ടികൾ പതിയെ എത്തി തുടങ്ങി..
ശരണ്യയും ഗാങ്ങും എത്തി..
“ഇന്നലെ എവിടെ ആയിരുന്നു?”
അതുലിനെ കണ്ടതും ശരണ്യ ചോദിച്ചു.
“ഓ ഒന്നും പറയണ്ട.. അന്നത്തെ ക്ലീനിംഗ് ചതിച്ചു.. പൊടി വലിച്ചു കേറ്റിയിട്ട് വയ്യാതെ ആയി.. നിങ്ങൾക്ക് ആർക്കും പ്രശനം ഉണ്ടായില്ല ലെ..?” അതുൽ ചോദിച്ചു..
“എനിക്കും ചെറിയ ബുദ്ധിമുട്ട് ഉണ്ടായെടാ.. പിന്നെ എക്സാം ഉള്ളത് കൊണ്ട് വന്നതാ..” അതും പറഞ്ഞു ശരണ്യ കൂട്ടുകാരികളുമായി സംസാരത്തിൽ മുഴുകി..
‘ഓ ഇവൾ എന്തിനാ വരാൻ പോയെ ഇന്നലെ, വന്നില്ലെങ്കി ഇന്ന് ഒരു കൂട്ട് ആയേനെ..ഹാ ഇനി ഇപ്പോ വരുന്നിടത് വച്ച കാണാം..’ അവൻ മനസ്സിൽ കരുതി..
കൃത്യസമയത്ത് സനൂഷ മിസ് ക്ലാസിലേക്ക് വന്നു.
കൈയിൽ കുറച്ച് പേപ്പറുകളും ഒരു പുസ്തകവുമുണ്ടായിരുന്നു.
"ഗുഡ് മോർണിംഗ് മിസ്.."
"ഗുഡ് മോർണിംഗ്.. ഇരിക്ക്.."
മിസ് പുസ്തകം മേശപ്പുറത്തുവച്ചു.
"ക്ലാസ് ടെസ്റ്റിന്റെ പേപ്പർ ഞാൻ നോക്കിയിട്ടില്ല. പിന്നെ തരാം.."
ക്ലാസിൽ ചെറിയൊരു സംസാരം ഉയർന്നു.
"സൈലൻസ്.."
മിസ് അറ്റന്റൻസ് എടുക്കാൻ തുടങ്ങി..
അതുലിന്റെ പേര് വിളിച്ചു..
“പ്രസന്റ് മിസ്” അവൻ വിളിച്ചു പറഞ്ഞു..
മിസ് റെജിസ്റ്ററിൽ നിന്ന് കണ്ണെടുത്തു അവനെ നോക്കി..
"എന്തുപറ്റി ഇന്നലെ?"
"പനിയായിരുന്നു മിസ്.."
"പനിയോ?"
"അതെ മിസ്.."
💬 Comments
View all comments