0%

Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]

Author : Zayanora Read All Parts 62.3K

"എന്താ പെട്ടെന്ന് ഒരു പനി വരാൻ?"

‘ഈ പെണ്ണുമ്പിള്ള വിടുന്ന ലക്ഷണം ഇല്ല..’ അതുൽ മനസ്സിൽ കരുതി..

"അറിയില്ല മിസ് തിങ്കളാഴ്ച ലൈബ്രറി ക്ലീനിങ് ഉണ്ടായിരുന്നില്ലേ... അവിടെ നല്ല പൊടിയായിരുന്നു.. ചിലപ്പോ അതിന്റെ ആയിരിക്കും.."

സനൂഷ മിസ് അവനെ കുറച്ചുനേരം നോക്കി.

"ലൈബ്രറി ക്ലീനിങ്ങിന് നീ മാത്രമാണോ പോയത്?"

"അല്ല മിസ്.."

"ബാക്കി കുട്ടികളൊക്കെ പോയില്ലേ?"

"അവർക്കൊന്നും പനി പിടിച്ചില്ലല്ലോ... നിനക്ക് മാത്രം എന്തുപറ്റി?"

അതുലിന് എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു.

"മിസ്.. എനിക്ക് ശരിക്കും വയ്യായിരുന്നു.."

“എന്നിട്ട് ഒരു ദിവസം കൊണ്ട് പനി മാറിയോ?”

“ആ ഇന്ന് നല്ല കുറവുണ്ട്.. അതാ വന്നത്”

“ആ എക്സാം കഴിഞ്ഞല്ലോ.. അപ്പോ പനി മാറും”

പുറകിൽനിന്ന് ദീപക് വിളിച്ചു പറഞ്ഞു..

ക്ലാസിൽ കൂട്ടച്ചിരി ഉയർന്നു.

അതുലിന് ദേഷ്യം വന്നു.

'മൈരൻ.. ഇവന് എന്ത് സുഖമാണോ ആവൊ കിട്ടുന്നെ...'

"ആ… ദീപക് പറഞ്ഞത് തന്നെ ആണ് കാര്യം.." സനൂഷ മിസ് അതേറ്റു പിടിച്ചു…

“അല്ല മിസ്.. എനിക്ക് ശെരിക്കും പനിയായിരുന്നു..”

“അതുൽ എക്‌സാമിനു പഠിച്ചിരുന്നോ?”

ആ ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നില്ല.

"പഠിച്ചിരുന്നു മിസ്.."

"മുഴുവൻ പഠിച്ചിരുന്നോ?"

അതുൽ മിണ്ടിയില്ല.

"ചോദിച്ചതിന് മറുപടി പറയൂ.."

"കുറച്ച് കൂടി പഠിക്കാനുണ്ടായിരുന്നു മിസ്.. തിങ്കളാഴ്ച വൈകീട്ട് തൊട്ടേ ചെറിയ ബുദ്ധിമുട്ട് ഉണ്ടായി.. പഠിക്കാൻ പറ്റിയില്ല ശെരിക്കും.."

"ആഹാ.. അപ്പൊ അതാണ് കാര്യം.."

"ടെസ്റ്റിന് പഠിച്ചില്ല.. പിറ്റേന്ന് പനിയും വന്നു.. അല്ലേ?"

ക്ലാസിൽ ചിലർ ചിരിച്ചു.

അതുലിന്റെ മുഖം ചുവന്നു.

"അല്ല മിസ്.. എനിക്ക് ശരിക്കും പനിയായിരുന്നു.." അവൻ അറിയാതെ അവന്റെ ശബ്ദത്തിൽ ദേഷ്യം വ്യക്തമായിരുന്നു..

💬 Comments

View all comments