0%

Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]

Author : Zayanora Read All Parts 62.5K

"ഞാൻ നിനക്ക് പനിയില്ലായിരുന്നു എന്ന് പറഞ്ഞോ?" സനൂഷ മിസ്സിന്റെ ശബ്ദവും കനത്തു.. ക്ലാസ് മൊത്തം നിശബ്ദമായി..

"ഇല്ല" അതുൽ മറുപടി ഒറ്റ വാക്കിൽ ഒതുക്കി..

"പിന്നെന്തിനാ വീണ്ടും വീണ്ടും അതുതന്നെ പറയുന്നത്?"

അവൻ തലതാഴ്ത്തി നിന്നു.

"ക്ലാസ് ടെസ്റ്റ് എന്നുപറഞ്ഞാൽ നിങ്ങൾക്ക് ഒരു തമാശയാണ്.."

"അല്ല മിസ്.."

"പിന്നെ? ഈ ടെസ്റ്റിന്റെ മാർക്ക് അനുസരിച്ചാണ് ഇന്റെർണൽ മാർക്ക് ഇടുക എന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നതല്ലേ?"

"എന്നിട്ട് ടെസ്റ്റിന്റെ ദിവസം തന്നെ ആബ്സന്റ്.."

അതുൽ ഒന്നും പറഞ്ഞില്ല.. അവൻ ദേഷ്യം നിയന്ത്രിക്കാൻ നന്നെ പാടുപെട്ടു..

‘ഈ പെണ്ണും പിള്ളക്ക് എന്താ പറഞ്ഞിട്ട് മനസ്സിലാകാത്തത്.. ഞാൻ നുണ പറഞ്ഞതാണെങ്കിൽ ഓക്കേ.. ഇതിപ്പോ ഈ കോപ്പിലെ കോളേജിന്റെ ജാമ്പവാന്റെ കാലത്തെ ഒരു ലൈബ്രറി ഒണ്ടാക്കാൻ പോയിട്ട് അല്ലെ.. എന്നിട്ട് കുറ്റം മുഴുവൻ എനിക്കും.. പൊലയാടി മോൾ’

അവന്റെ മനസ്സിലൂടെ ഒരു കൂട്ടം ചിന്തകൾ കടന്നു പോയി..

മിസ് വീണ്ടും അതുലിനെ നോക്കി.

"അതുലേ, നീ ഇന്നലെ വരാത്തതിന്റെ കാരണം എന്തുതന്നെയായാലും ഒരു അസസ്മെന്റ് നഷ്ടപ്പെടുത്തിയിരിക്കുകയാണ്. അതിന്റെ കാര്യത്തിൽ എനിക്ക് സ്വന്തമായി തീരുമാനമെടുക്കാൻ പറ്റില്ല."

അതുൽ മിണ്ടാതെ ഡെസ്കിലേക് നോക്കി തല താഴ്ത്തി നിന്നു.

"എന്താ ഒന്നും പറയാൻ ഇല്ലേ..?" സനൂഷ വിടുന്ന ലക്ഷണം ഇല്ല..

“ആ തല താഴ്ത്തി നിൽക്കുന്നത് കണ്ടാൽ അറിയാം.. പറഞ്ഞത് മൊത്തം നുണയാണെന്ന്”

ഇതും കൂടി കേട്ടപ്പോൾ അവന്റെ കണ്ട്രോൾ പോയി..

"മിസ്സേ.. എനിക്ക് ശെരിക്കും വയ്യാതിരിക്കുവായിരുന്നു… അതാണ് വരാതിരുന്നത്.. മിസ് വേണെങ്കി വിശ്വസിച്ചാൽ മതി.." അവൻ മിസ്സിന്റെ മുഖത്തു നോക്കി പറഞ്ഞു..

ആ മറുപടി അതുലിൽ

💬 Comments

View all comments