Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]
നിന്ന് സനൂഷ മിസ്സ് ഉൾപ്പെടെ ആരും പ്രതീക്ഷിച്ചിരുന്നില്ല.. ക്ലാസ്സിൽ പിൻ ഡ്രോപ്പ് സൈലൻസ്..
അള മുട്ടിയാൽ ചേരയും കടിക്കും എന്നാണല്ലോ..
സനൂഷ മിസ്സിന്റെ മുഖം ചുവന്നു തുടുത്തു..
“നീ പോയി എച്ച്.ഒ.ഡിയെ കാണു.. ഇന്റേണൽ മാർക്കിൽ ഉൾപ്പെടുത്തേണ്ട ടെസ്റ്റാണ്.. എന്താ വേണ്ടത് എന്ന് സിസ്റ്റർ പറയട്ടെ.. എന്നിട്ട് ക്ലാസ്സിൽ കേറിയാൽ മതി..”
ഇത് പറഞ്ഞപ്പോ മിസ്സിന്റെ ശബ്ദം ദേഷ്യം കൊണ്ട് വിറച്ചിരുന്നു..
‘മൈര്.. ഈ പൂറിക്ക് എന്തിന്റെ കഴപ്പാണ്.. ഇതിനും മാത്രം ഇഷ്യൂ ആക്കാൻ എന്താ ഉണ്ടായത്..’
അതുൽ മനസ്സിൽ പ്രാകികൊണ്ട് ക്ലാസ്സിൽ നിന്നും ഇറങ്ങി നേരെ എച്ച്.ഒ.ഡി യുടെ റൂമിലേക്കു നടന്നു...
അവന്റെ ദേഷ്യം അല്പം കുറഞ്ഞു തുടങ്ങി..
'മൈര്.. വായും അടച്ച് നിന്നാ മതിയായിരുന്നു..'
സനൂഷ മിസ്സിനോട് അങ്ങനെ പറയണമെന്ന് അവൻ വിചാരിച്ചതല്ല.. പക്ഷേ എല്ലാവരുടെയും മുന്നിൽ വച്ച് നുണ പറയുകയാണെന്ന് പറഞ്ഞു കളിയാക്കിയപ്പോൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ല..
'ഇനി റെബേക്ക സിസ്റ്റർ എന്തൊക്കെ പറയുമോ ആവോ..'
റെബേക്ക സിസ്റ്ററിനെ അതുലിന് നല്ല പരിചയമുണ്ട്.. ഡിപ്പാർട്ട്മെന്റ് എച്ച്.ഒ.ഡി ആയതുകൊണ്ട് പലപ്പോഴും ക്ലാസിൽ വരാറുണ്ട്.. പൊതുവേ കർക്കശക്കാരിയാണ്.. പക്ഷേ സനൂഷ മിസ്സിനെപ്പോലെ ചെറിയ കാര്യങ്ങൾക്കൊന്നും അനാവശ്യമായി ദേഷ്യപ്പെടുന്ന സ്വഭാവമില്ല..
റൂമിനു മുന്നിലെത്തിയപ്പോൾ അവൻ ഒരു നിമിഷം നിന്നു..
പിന്നെ വാതിലിൽ മുട്ടി..
"മേ ഐ കം ഇൻ സിസ്റ്റർ?"
"യെസ്, കം ഇൻ.."
അവൻ അകത്തേക്ക് കയറി..
റെബേക്ക സിസ്റ്റർ ഏതോ ഫയൽ നോക്കികൊണ്ടിരിക്കുകയായിരുന്നു..
കണ്ണടയ്ക്കിടയിലൂടെ അതുലിനെ ഒന്ന് നോക്കി..
"എന്താ അതുൽ?"
"സിസ്റ്റർ.. ഇന്നലെ ഞാൻ ലീവ് ആയിരുന്നു.. അതോണ്ട് മാത്‍സ് ക്ലാസ് ടെസ്റ്റ് എഴുതാൻ
💬 Comments
View all comments