Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]
പറ്റിയില്ല... സനൂഷ മിസ് സിസ്റ്ററിനെ വന്നു കാണാൻ പറഞ്ഞു.."
സിസ്റ്റർ പേന മേശപ്പുറത്തുവച്ചു..
"എന്താ ഇന്നലെ വരാതിരുന്നത്?"
"പനിയായിരുന്നു.."
"പനിയോ? ഇപ്പോ എങ്ങനെയുണ്ട്?"
"ഇപ്പോ കുറവുണ്ട് സിസ്റ്റർ.."
"തിങ്കളാഴ്ച വന്നിരുന്നോ..?"
"ആ വന്നിരുന്നു സിസ്റ്റർ.. തിങ്കളാഴ്ച ലൈബ്രറി ക്ലീനിങ് ഉണ്ടായിരുന്നില്ലേ.. അവിടെ നല്ല പൊടിയായിരുന്നു.. അതിന്റെ ആയിരിക്കും.. തലവേദനയും കോൾഡും ചെറിയ പനിയും ഉണ്ടായിരുന്നു.."
"ഡോക്ടറെ കണ്ടോ?"
"ആ സിസ്റ്റർ.. എന്റെ അമ്മായി ഡോക്ടറാണ്.. അമ്മായി പറഞ്ഞ മരുന്ന് കഴിച്ചു.."
സിസ്റ്റർ കുറച്ചുനേരം അവനെ നോക്കിയിരുന്നു..
"അസുഖം വന്നാൽ എന്തായാലും റെസ്റ്റ് എടുക്കണം.. അതിന് ആരും കുറ്റം പറയില്ല.. പക്ഷേ ഇങ്ങനെ ഒരു ടെസ്റ്റ് ഉള്ള ദിവസം വരാതിരുന്നാൽ അത് മുൻകൂട്ടി അറിയിക്കേണ്ടതല്ലേ? മിസ്സിനെ അറിയിച്ചിരുന്നോ?"
"സിസ്റ്റർ.. രാവിലെ എണീറ്റപ്പോൾ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു.. ഞാൻ വരാൻ പോയതാണ് എക്സാം ഉള്ളത് കാരണം.. അച്ഛനും അമ്മയും നിർബന്ധിച്ചത് കൊണ്ടാണ് വരാതിരുന്നത്.."
"ശരി.. പക്ഷേ അതുലിനു സനൂഷ മിസ്സിനെ വിളിച്ചോ ഒരു മെസ്സേജ് അയച്ചോ അറിയിക്കാമായിരുന്നില്ലേ?"
അങ്ങനെ ഒരു കാര്യം അവൻ ആലോചിച്ചിട്ടുപോലുമില്ലായിരുന്നു..
"സോറി സിസ്റ്റർ.. അത് ഓർത്തില്ല.."
"അതാ പ്രശ്നം.. സനൂഷ കുറച്ചു സ്ട്രിക്ട് ആണെന്ന് അതുലിനു അറിയുന്നതല്ലേ.."
"ഇന്നലത്തെ ടെസ്റ്റ് ഇന്റേണൽ അസസ്മെന്റിന്റെ ഭാഗമാണെന്ന് അറിയാമായിരുന്നില്ലേ?"
സിസ്റ്റർ കസേരയിലേക്ക് ചാരിയിരുന്നു..
അതുൽ ഒന്നും മിണ്ടാതെ നിന്നു..
"ആട്ടെ.. സനൂഷ എന്താ പറഞ്ഞത്?"
"സിസ്റ്ററിനെ കണ്ടിട്ട് വരാൻ പറഞ്ഞു.."
"വേറെ ഒന്നും പറഞ്ഞില്ലേ?"
"ഇന്റേണൽ മാർക്കിന്റെ കാര്യം സിസ്റ്റർ തീരുമാനിക്കട്ടെ എന്ന് പറഞ്ഞു.."
സിസ്റ്റർ കുറച്ചുനേരം ആലോചിച്ചു..
അതുലിന്റെ നെഞ്ചിടിപ്പ് കൂടി..
"അതുലേ, ഒരാൾക്ക് വേണ്ടി മാത്രം റീ
💬 Comments
View all comments