0%

Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]

Author : Zayanora Read All Parts 63.4K

ടെസ്റ്റ് നടത്തുക അത്ര എളുപ്പമുള്ള കാര്യമല്ല.. ബാക്കി കുട്ടികളൊക്കെ ഇന്നലെ എഴുതിയതല്ലേ.."

"എന്നാലും കോളേജിന്റെ ഒരു കാര്യത്തിന് ഇറങ്ങി അസുഖം പിടിച്ചത് കൊണ്ടല്ലേ വരാതിരുന്നത്.. അത് കൊണ്ട് മാത്രം ഒരു അവസരം കൂടി തരാം.."

അതുലിന് ആശ്വാസമായി..

"താങ്ക്യൂ സിസ്റ്റർ.."

"നാളെ സനൂഷ മിസ്സിന്റെ ക്ലാസ് ഉണ്ടോ?"

സിസ്റ്റർ ചെറിയൊരു പുഞ്ചിരിയോടെ ചോദിച്ചു....

“ഇല്ല സിസ്റ്റർ.. ഇനി വെള്ളിയാഴ്ച ആണ് മാത്‍സ് പീരിയഡ് ഉള്ളത്..” അതുൽ ഒരു നിമിഷം ആലോചിച്ച ശേഷം പറഞ്ഞു..

"ആ അപ്പോൾ മറ്റന്നാൾ റീ ടെസ്റ്റ് വച്ചാൽ എഴുതാമല്ലോ?"

"എഴുതാം സിസ്റ്റർ.."

"ഓക്കേ.. സനൂഷ മിസ്സിനോട് പോയി ഞാൻ പറഞ്ഞെന്ന് പറഞ്ഞോളൂ.. മറ്റന്നാൾ നിനക്ക് റീടെസ്റ്റ് നടത്താൻ.."

"ശരി സിസ്റ്റർ.."

"പിന്നെ ഒരു കാര്യം.."

പോകാനൊരുങ്ങിയ അതുൽ നിന്നു..

"നന്നായി പഠിച്ചിട്ട് വരണം.. എത്ര മാർക്ക് വാങ്ങി എന്ന് എക്‌സാമിന്റെ പേപ്പർ കിട്ടുമ്പോൽ എന്നെ വന്നു നേരിട്ട് കണ്ടു അറിയിക്കണം.."

"ശരി സിസ്റ്റർ.."

"ഓക്കേ.. യു മേ ഗോ.."

"താങ്ക്യൂ സിസ്റ്റർ.."

അതുൽ ഓഫീസിൽനിന്നിറങ്ങി..

'സമാധാനം...'

‘വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.. മാർക്ക് സിസ്റ്ററെ നേരിട്ട് അറിയിക്കണം.. അതാണ് ആകെ ഉള്ള സീൻ..’

‘സനൂഷ മിസ് എക്സാം എന്തായാലും ടഫ് ആക്കും.. അതുറപ്പാണ്..’

'ഇന്നലെ മര്യാദയ്ക്ക് വന്നിരുന്നെങ്കിൽ ഇത്രയും പ്രശ്നമുണ്ടാകുമായിരുന്നില്ല..'

‘ആ പോട്ടെ.. നോക്കാം..’

'ഇനി ആ പെണ്ണുംപിള്ളയുടെ അടുത്ത് ചെന്നിട്ട് വേണം ഇതൊക്കെ പറയാൻ..'

അവൻ ക്ലാസിലേക്ക് നടന്നു..

സനൂഷ മിസ് ബോർഡിൽ ഏതോ കണക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു..

അതുൽ വാതിലിന്റെ അടുത്തുനിന്നു..

"മേ ഐ കം ഇൻ മിസ്?"

സനൂഷ തിരിഞ്ഞുനോക്കി..

"ആ..

💬 Comments

View all comments