0%

Chapter Title : നിശയുടെ ചിറകില്‍ തനിയെ [Smitha]

Author : സ്മിത Read All Parts 10.5K

ആര്‍ക്കോ ഫോണ്‍ ചെയ്യുകയാണ്.

“സത്യത്തില്‍ ഞാനീ ഭാഷയില്‍ മാഡത്തേപ്പറ്റി പറയാന്‍ പാടില്ലാത്തതാ...എനിക്ക് പണി തന്ന ആളാണ്‌...പക്ഷെ എത്ര ട്രൈ ചെയ്തിട്ടും എനിക്ക് മാഡത്തേ അങ്ങോട്ട്‌ മറക്കാന്‍ പറ്റുന്നില്ലടാ...എനിക്കറിയാം ചുമ്മാ വായി നോക്കാനേ പറ്റൂ..അവര്‍ക്ക് ഭര്‍ത്താവ് ഉണ്ട്..അവരുടെ റിലേഷനും ഓക്കേ ആണ് എന്ന് തോന്നുന്നു..അപ്പോള്‍ എന്നെപ്പോലെ വെലേം കൂലീം ഒന്നും ഇല്ലാത്തവന് ചുമ്മാ വായി നോക്കി തൃപ്തിപ്പെടാനെ പറ്റൂ...”

അത് കേട്ട് ആദ്യം എനിക്ക് നടുക്കമാണ് വന്നത്! ദൈവമേ, ഇവന്‍ പറയുന്നത് ഒക്കെ എന്നെപ്പറ്റിയാണല്ലോ!

“വര്‍ണ്ണിക്കാനോ?”

അവന്‍ വീണ്ടും ഫോണിലൂടെ തുടര്‍ന്നു.

“എന്‍റെ മോനെ...അതിനു മാത്രം സാഹിത്യോം കവിതേം ഒന്നും എനിക്കില്ല..മാഡത്തിന്‍റെ സൌന്ദര്യം വര്‍ണ്ണിച്ച് കേള്‍പ്പിക്കാന്‍...ഒരു മുപ്പത് വയസ്സേലും കാണും...”

മുപ്പത്! രഞ്ജിത്തിന്‍റെ വാക്കുകള്‍ കേട്ട് ഞാന്‍ സ്വയം പുഞ്ചിരിച്ചു. എടാ ചെറുക്കാ എനിക്കിപ്പം നാല്‍പ്പതാ പ്രായം. നിന്‍റെ ഇരട്ടി പ്രായമുണ്ട്. നിന്‍റെ അമ്മയാകാന്‍ പ്രായം. എന്നിട്ടാണ്!

“എടാ അതൊക്കെ എങ്ങനെയാ ഞാന്‍ പറയുക..ഒന്നുമല്ലെങ്കിലും ഞാന്‍ പ്രേമിക്കുന്ന പെണ്ണല്ലേ?”

രഞ്ജിത്ത് തുടരുകയാണ്.

പ്രേമിക്കുന്ന പെണ്ണോ? ഞാനോ? ദൈവമേ! ഈ ചെറുക്കന്‍ കരുതിയ പോലെ അല്ലല്ലോ. അതൊക്കെ കേട്ടപ്പോള്‍ എന്ത് തന്നെയായാലും എന്‍റെ ദേഹമൊന്ന് കുളിരണിഞ്ഞു. ഏത് പെണ്ണും രണ്ടാമത് ഒന്ന് തിരിഞ്ഞു നോക്കാന്‍ ആഗ്രഹിക്കുന്നത്ര സൌന്ദര്യമുള്ള ചെറുക്കനാണ് രഞ്ജിത്ത്. മിലിട്ടറി കട്ട് ചെയ്ത മുടി. നീണ്ടു വിടര്‍ന്ന കണ്ണുകള്‍. നല്ല പ്രകാശമാണ് എപ്പോഴുമതില്‍. നല്ല ഭംഗിയുള്ള ചുണ്ടുകള്‍ കണ്ടാലറിയാം സിഗരെറ്റ്‌ വലിക്കുന്ന ആളെയല്ല എന്ന്. മൂക്കിന്‍റെ ഭംഗി താന്‍ പോലും ശ്രദ്ധിച്ചിട്ടുണ്ട്. നീണ്ടു ഭംഗിയുള്ള മൂക്ക്. വീതിയുള്ള തോളുകള്‍. ചെറുക്കന്‍ ജിമ്മിലൊക്കെ പോയിട്ടുണ്ടെന്ന് വ്യക്തം. ഒതുങ്ങിയ വയറാണ് എന്ന്

💬 Comments

View all comments