0%

Chapter Title : നിശയുടെ ചിറകില്‍ തനിയെ [Smitha]

Author : സ്മിത Read All Parts 11K

കഴിഞ്ഞ ഓഗസ്റ്റില്‍ അല്ലെ?”

ഓഗസ്റ്റില്‍? നാലഞ്ചുമാസങ്ങള്‍ കഴിഞ്ഞല്ലോ! അന്നൊന്നും സാമിന് പ്രശ്നങ്ങള്‍ ഇല്ലായിരുന്നല്ലോ. പിന്നെന്തിന് ഡോക്റ്ററെ കാണാന്‍ പോകണം? അന്നൊക്കെ അവനാണോ ഞാനാണോ കൂടുതല്‍ ആവേശത്തോടെ സെക്സില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് സംശയം.. അപ്പോള്‍..!!

“ദൈവമേ!”

പെട്ടെന്ന് ഞാനൊന്ന് നടുങ്ങി.

അന്ന് അവന്‍ ഡോക്റ്ററെ കാണാന്‍ പോയിരുന്നു. യെസ്, പക്ഷെ വിഷയം മറ്റൊന്നായിരുന്നു. താന്‍ ഗര്‍ഭിണിയാകാത്തതിന്‍റെ കാരണം തിരക്കിയാണ് പോയെന്നു മാത്രം. തനിക്കന്ന് ബാങ്കിന്‍റെ ബോഡ് മീറ്റിങ്ങായിരുന്നു. സാം ആണ് പറഞ്ഞത്, അവനാദ്യം പോയി കാണാം, പിന്നെ മറ്റൊരവസരത്തില്‍ തനിക്ക് പോകാം എന്ന്.

“നീ ഡോക്ടറെ കാണാന്‍ പോകേണ്ട സോഫീ...”

അന്ന് തന്നെ കെട്ടിപ്പിടിച്ച് കിടക്കുമ്പോള്‍ സാം പറഞ്ഞു. ഞാനവനെ ചോദ്യരൂപത്തില്‍ അപ്പോള്‍ നോക്കി.

“എനിക്ക് പ്രോബ്ലം ഒന്നും ഇല്ല..കൌണ്ടും സ്റ്റേസ് വാലിഡിറ്റിയും ടെര്‍ഡോ ക്വാളിറ്റിയുമൊക്കെ ഓക്കേ...നല്ല പൊട്ടെന്‍റ്റ് ആണ് ഞാന്‍...”

ദൈവമേ, അത് കേട്ട് ഞാനന്ന് വിതുമ്പി.

സാമിന് പ്രശ്നമൊന്നും ഇല്ലെങ്കില്‍ എനിക്കല്ലാതെ പിന്നെ മറ്റാര്‍ക്കാണ് കുഴപ്പം?

കുഴപ്പം എനിക്കാണ്!

കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തത് തന്നെ കുഴപ്പം ആണെന്നല്ലേ അതിനര്‍ത്ഥം?

“നീയിനി ഫിലിപ്പിനെ പോയിക്കണ്ട് ടെസ്റ്റ്‌ ഒക്കെ നടത്തി കഴിഞ്ഞ് നമുക്ക് കുട്ടികള്‍ ഉണ്ടാകാത്തതിന്റെ കാരണം നീയാണ് എന്ന് എങ്ങാനും തെളിഞ്ഞാല്‍, സോഫീ, അതും പറഞ്ഞ് നീ വിഷമിക്കുന്നത് എനിക്ക് കാണാന്‍ കഴിയില്ല...അതുകൊണ്ട്....”

അത് പറഞ്ഞ് സാം തന്‍റെ തലമുടിയില്‍ അരുമയായി ഉമ്മ വെച്ചു. താന്‍ അപ്പോള്‍ വിതുമ്പുകയായിരുന്നു.

“അതുകൊണ്ട് നീ അയാളെ കാണാന്‍ പോകണ്ട...എനിക്ക് ഏതായാലും കുഴപ്പം ഒന്നും ഇല്ലന്ന് തെളിഞ്ഞു...നിനക്കും പ്രശ്നം ഒന്നും കാണില്ല എന്ന് തന്നെയാണ് എന്‍റെ വിശ്വാസം..അങ്ങനെ എങ്ങാനും ആണേല്‍ മറ്റു കാരണങ്ങള്‍ കൊണ്ടാവാം

💬 Comments

View all comments