Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 4 [idev]
ഹേയ്.. അനു കോളറിൽ നിന്ന് വിട് അജിത്തിന്റെ.. നമുക്ക് ഇങ്ങോട്ട് മാറി നിന്ന് സംസാരിക്കാം.. മറ്റുള്ളവർ കണ്ട് ഒരു സീൻ ഉണ്ടാക്കേണ്ട.. പ്ലീസ് "
" അതല്ല രവി ഞാൻ എന്ത് ചെയ്തിട്ടാണ് എന്ന് പറയാൻ പറ ഇവളോട് "
പെട്ടെന്ന് അവൾ എന്റെ കൈ പിടിച്ചു വലിച്ച് ആ മുറിയിലേക്ക് കൊണ്ട് പോയി . രവിയും പിന്നാലെ അങ്ങോട്ട് കയറി. എന്നിട്ട് അവിടെയുള്ള ലൈറ്റിട്ടു. ആ ബെഡ് ആകെ ചുക്കി ചുളിഞ്ഞ് കിടക്കുന്നു. ആ ബെഡിന്റെ സൈഡിൽ ഒരു പെണ്ണിന്റെ അടി വസ്ത്രം കിടക്കുന്നുണ്ട്.
അനു എന്തോ തിരയുന്ന പോലെ ആ മുറിയാകെ നടന്നു. അപ്പോഴാണ് ഞാൻ ചിന്ദിച്ചത് "ദൈവമേ നാൻസിയെയും എന്നെയും ഒരുമിച്ച് ഇവിടെ കണ്ടത് കൊണ്ട് ഈ ബുദൂസ് തെറ്റിദ്ധരിച്ചതാണ് "
" നീ നാൻസിയെ ഇവിടെ കണ്ടതിനാണോ ഇവിടെ ഇപ്പൊ ഇതൊക്കെ കാണിച്ചെ.. അവൾ ഞാൻ ഈ ബാത്റൂമിൽ ലോക്ക് ആയപ്പോൾ തുറന്നു തന്നു അത്രേയുള്ളൂ.. അവളാ ബാത്റൂമിൽ ഉണ്ട് പോയി നോക്ക് "
ഞാൻ അത് പറഞ്ഞപ്പോൾ അവളെന്നെ രൂക്ഷമായൊന്ന് നോക്കികൊണ്ട് ബാത്റൂമിന്റെ ഡോർ തുറന്നു. എന്നിട്ട് ഉള്ളിൽ കയറി വേഗം തിരിച്ചിറങ്ങി .
" ങേ.. അവൾ അതിന്റെ ഉള്ളിൽ ഇല്ലേ.. പിന്നെ ഈ പെണ്ണിതെവിടെ പോയി.."
അനു അവിടന്ന് വന്ന് കട്ടിലിന്ന് അടിയിലേക്ക് നോക്കി. പിന്നെ അവിടന്ന് എണീറ്റു ചുമരിലെ ആ വലിയ കബോർഡ് തുറന്നു.
ഞാൻ ആ കാഴ്ച കണ്ട് ഞട്ടി. ഒരു ടവൽ മാത്രം ചുറ്റി കബോർഡിനുള്ളിലെ ഡ്രസ്സ് തൂക്കിയിടുന്നതിന്റെ ഇടയിലായി നാൻസി നിൽക്കുന്നു.
💬 Comments
View all comments