Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 4 [idev]
വീണ്ടും വീണ്ടും മനസ്സിൽ തികട്ടി വന്നുകൊണ്ടേയിരുന്നു.
ഈ ലോകത്തിലെ മറ്റെന്തിനേക്കാളും എനിക്ക് സന്തോഷം തരുന്നത് അനുവിന്റെ സാമിപ്യമാണ്. അവളെ ഞാൻ പ്രണയിച്ചിരുന്നു. ഒരുപാടൊരുപാട് പക്ഷെ എന്റെ പ്രണയം ഞാൻ അവളോട് പറഞ്ഞാൽ ഒരു പക്ഷെ അവളെ എനിക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടാലോ എന്നോർത്ത് എല്ലാം എന്റെ ഉള്ളിൽ മൂടിവെച്ചു.
പക്ഷെ അവളുടെ ഉള്ളിൽ ഞാൻ ഉണ്ടായിരുന്നു എന്ന് അറിഞ്ഞത് മുതൽ എന്റെ ഉള്ള് സന്തോഷിക്കുകയും അത് പോലെ പൊട്ടിക്കരയുകയുമാണ് ഇപ്പോൾ.
ആ സമയം നാൻസി ബാത്രൂം തുറന്ന് പുറത്ത് വന്നു. എനിക്കവളെ കഴുത്തിന് പിടിച്ചു എന്തിന് ഇത് ചെയ്തു എന്ന് ചോദിക്കണമെന്നുണ്ട്. പക്ഷെ എന്റെ ശരീരം തളർവാതം പിടിച്ച രോഗിയെ പോലെ ഒന്നനക്കാൻ പോലും ആവുന്നില്ല. അവൾ വന്ന് എന്റെ കവിളിൽ ഒരു ഉമ്മ തന്നു. എന്നിട്ട് പറഞ്ഞു.
" സോറി അജിത്ത്.. എന്തിന് ഇത് ചെയ്തു എന്ന് ചോദിക്കരുത് ഞാൻ പറയില്ല.. പോട്ടെടോ.. സാരമില്ല..ടേക് ഇറ്റ് ഈസി മാൻ "
എന്ന് പറഞ്ഞവൾ പുറത്തിറങ്ങി. ഞാൻ ആ ബെഡിലേക്ക് ആ ഇരുന്ന ഇരിപ്പിൽ തന്നെ മലർന്ന് കിടന്നു. എന്റെ കണ്ണിൽ അനുവിന്റെ മുഖം മാറി മാറി വന്ന് കൊണ്ടിരുന്നു.
കുറെ നേരം അങ്ങനെ തന്നെ കിടന്ന ശേഷം ഞാൻ അവിടന്ന് എഴുന്നേറ്റു എന്റെ ബൈക്കെടുത്ത് വീട്ടിലേക്ക് പോയി. പിന്നീടങ്ങോട്ട് എനിക്ക് ഉറങ്ങാൻ കഴിയാത്ത രാത്രികളും പകലുകളുമായി.
കോളേജിൽ ഏതാനും ദിവസങ്ങൾ കൂടിയേ ഇനി ക്‌ളാസുള്ളൂ.. അങ്ങനെയിരിക്കെയാണ് ക്‌ളാസിലെ കുട്ടികൾ പറയുന്നത് കേട്ടത് അനുവിന്റെ കല്യാണമാണ് അടുത്തതാഴ്ച എന്ന് . വരൻ രവി തന്നെ.
' ഇല്ല... രവി
💬 Comments
View all comments