Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 5 [idev]
ചായ എടുക്ക് "
ഞാൻ അത് പറഞ്ഞപ്പോൾ അവൾ അടുക്കളയിലേക്ക് പോയി. ഞാൻ നേരെ ബെഡ്റൂമിലേക്ക് പോയി അനുവിന് വിളിച്ചു. ആ മെമ്മറി കാർഡിൽ എന്റെ നമ്പറും കൂടെ ചേർത്തത് കൊണ്ട് അനുവിന് വിളിക്കാൻ എളുപ്പമായി.
" ഹാലോ.. അജിത്ത് "
" ആ പറഞ്ഞോ അനു. "
" നീയെന്നോട് ക്ഷമിക്കണം. നിന്നെ അവിശ്വസിച്ചതിന് , നിന്നെ വേദനിപ്പിച്ചതിന് .. സോറി .."
" പോട്ടെ.. സാരമില്ല. ആ പിന്നെ.. എന്നെ വിശ്വാസമുണ്ടെങ്കിൽ നാളെ
നമുക്കൊരിടം വരെ പോകാനുണ്ട്. മറ്റന്നാളെ തിരിച്ചെത്താൻ ചിലപ്പോ കഴിയൂ..."
" എനിക്കിനി ഈ ലോകത്ത്‍ നിന്നെ മാത്രമേ വിശ്വാസമുള്ളൂ.. നീ വിളിച്ചാൽ ഞാൻ ഈ ഭൂമിയുടെ ഏത് കോണിലേക്കും പോരാം.."
" മ്മ്.. എന്നാൽ ശെരി ഞാൻ രാവിലെ വീട്ടിലെത്താം.. ബൈ.."
" ഓക്കേ ടാ ., ബൈ "
ഞാൻ ഫോൺ വെക്കാൻ നേരത്താണ് നിഷ ചായയുമായി വന്നത്.
" ആരാ ഏട്ടാ വിളിച്ചത് "
" അത് സ്കൂളിലെ ഒരു മാഷാണ്. നാളെ രാവിലെ ഒരു സർവ്വേയ്ക്ക് പോവാൻ ഉണ്ട്. മറ്റന്നാളെ തുരിച്ചെത്താൻ കഴിയൂ "
" അയ്യോ.. അപ്പൊ ഞാനെന്താ ചെയ്യാ "
" നീ രാവിലെ ജോലിക്ക് പോയിട്ട് വൈകീട് നിന്റെ വീട്ടിലേക്ക് പൊയ്ക്കോ.. മറ്റന്നാൾ ഞാൻ തിരിച്ച് വരുമ്പോൾ നിന്നെയും കൂട്ടാം "
" ആ.. ശെരി.. ആ പിന്നേയ് ഏട്ടൻ ഡോക്ടറെ കണ്ടാർന്നോ "
" ആ കണ്ടു കുഴപ്പമൊന്നുമില്ല. അലർജിയുടെ പ്രശ്നമാണ് എന്ന് പറഞ്ഞു "
ഞാൻ ചായയുമായി ഹാളിൽ
💬 Comments
View all comments