Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 6 [idev]
തരുന്നതിനിടയിൽ സുഗവിവരങ്ങൾ അന്വേഷിച്ച് എന്നോട് സംസാരിച്ച് കൊണ്ടിരുന്നു. നിഷ ഇതിനിടയ്ക്ക് ഞാൻ ഡ്രസ്സ് മാറിയിട്ട് വരാം എന്ന് പറഞ്ഞു മുറിയിലേക്ക് തന്നെ പോയി.
അവളുടെ അച്ഛനുമായി സംസാരിക്കുമ്പോഴും ഞാൻ സ്നേഹയെ ശ്രദ്ധിച്ചു. അവൾ ഒന്നും മിണ്ടാതെ ഹാളിലെ ചുമരും ചാരി താഴേക്ക് നോക്കി നിൽക്കുന്നു. എപ്പോഴും ഞാനങ്ങോട്ടു ചെല്ലില്ലെങ്കിലും പോകുന്ന അവസരങ്ങളിലെല്ലാം എന്നോട് വാ തോരാതെ സംസാരിക്കുന്ന പെണ്ണ് ഇന്ന് മിണ്ടുന്നേ ഇല്ല. ഇനി എന്തെങ്കിലും പേഴ്സണൽ പ്രോബ്ലം ആകും എന്ന് കരുതി ഞാൻ അങ്ങോട്ടും മിണ്ടാൻ പോയില്ല.
ഡ്രെസ്സെല്ലാം മാറിയ ശേഷം നിഷ പോവാൻ വേണ്ടി ഒരുങ്ങി പുറത്തിറങ്ങി വന്നു. ഞങ്ങൾ അവരോട് യാത്ര പറഞ്ഞ് കാറിൽ കയറി. യാത്രയ്ക്കിടെ ഞാൻ നിഷയോട് ചോദിച്ചു.
"ഇന്ന് വർക്ക് ഉണ്ടായിരുന്നില്ലേ.."
"മ്മ്.. ഉണ്ടാർന്നു. ഇന്ന് ഞാൻ ഹാഫ് ഡേ ലീവായിരുന്നു.."
"അതെന്ത് പറ്റി..?"
" ഹേയ്, ഒന്നുമില്ല.. രവിയേട്ടൻ വിളിച്ചിരുന്നു. ഫർണിച്ചർ ഷോപ്പിലേ മാനേജർ പോസ്റ്റിലേക്ക് വേറെ ആളെ നിയമിക്കുന്നുണ്ട് എന്ന് പറഞ്ഞു.. "
"അയ്യോ.. അപ്പൊ നിന്റെ ജോലിയോ.."
" രവിയേട്ടന്റെ ടൗണിലുള്ള ആ ഫൈവ് സ്റ്റാർ ഹോട്ടലിൽ എനിക്ക് നല്ലൊരു ജോലി ശെരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞു. അല്ലെങ്കിലും അവിടത്തെ ജോലി എനിക്ക് അധികം ഇഷ്ടപ്പെട്ടിരുന്നില്ല. "
"ഉം... അപ്പൊ നാളെ തൊട്ട് അങ്ങോട്ടേക്കണോ പോകുന്നത്. "
"ആ.. അവിടെ എത്തിയാൽ കോണ്ടാക്ട് ചെയ്യാൻ രവിയേട്ടന്റെ ഒരു സുഹൃത്തിന്റെ നമ്പറും തന്നിട്ടുണ്ട്."
"ആ.. ഏട്ടാ ഞാൻ പറയാൻ വിട്ടു. അമ്മ വിളിച്ചിരുന്നു. മായേച്ചി അവരുടെ വീട്ടിലേക്ക് ഇന്ന് പോയെത്രെ. അവരുടെ കുടുംബത്തിലെ ആരോ മരിച്ചെന്നോ മറ്റോ
💬 Comments
View all comments