Chapter Title : നിഷിദ്ധ പരമ്പര 2 [കുഞ്ചക്കൻ]
അച്ഛൻ അമ്മയെ നോക്കി വളരെ പാവമായി പറഞ്ഞു.
നിങ്ങൾ ഇനിയും പോയില്ലേ...? എന്റെ വീട്ടിൽ നിന്ന് ഇറങ്ങ്. ഈ കാട്ടിൽ രണ്ടെണ്ണത്തിനെ കൊണ്ടന്നിട്ടിട്ട് രണ്ടും ജീവനോടെ ഉണ്ടോ അതോ ചത്തു പോയോ എന്ന് നോക്കാൻ പോലും നിങ്ങൾ ഇങ്ങോട്ട് വന്നില്ലലോ... ഞങ്ങൾ ഇവിടെ എങ്ങനെ കഴിയും എന്ന് പോലും നിങ്ങൾ ചിന്തിച്ചിട്ടില്ലലോ... ഉണ്ടോ...
അമ്മ ഇടറുന്ന ശബ്ദത്തിൽ കഴിയും പോലെ അലറി ചോദിച്ചു..
അച്ഛൻ ഒന്നും മിണ്ടനില്ലാതെ തല കുനിച്ചിരുന്നു. പിന്നെ എന്നെ തങ്ങി എഴുന്നേൽപ്പിച്ചു.
നിങ്ങൾ തൊടരുത് അവനെ എന്ന് പറഞ്ഞ് അമ്മ എന്റെ കൈ പിടിച്ച് വലിച്ച് അമ്മയുടെ മുന്നിൽ ആയി നിർത്തി. എന്നിട്ട് പറഞ്ഞു.
ഇവനെ ഞാനാ വളർത്തിയത് ഇത് എന്റെ മോനാണ് എന്റെ മാത്രം.. ഇവന്റെ തന്തയും തള്ളയും എല്ലാം ഞാൻ തന്നെയാണ്...
അമ്മയെ ഇങ്ങനെ ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത്. അച്ഛനെ നോക്കുന്ന നോട്ടത്തിൽ ഒക്കെ അച്ഛനെ ചുട്ടെരിക്കാനുള്ള ദേഷ്യമുണ്ട്.
അമ്മയുടെ പെട്ടന്നുള്ള ഭാവമാറ്റം എന്തിനാണ് എന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത്. അച്ഛനെ കണ്ടതിലുള്ള ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും ആണ്.
"ഇനി അച്ഛൻ ഇത്രയും കാലം എവിടെയായിരുന്നു. എന്താ ഇങ്ങോട്ട് വരാതിരുന്നത് എന്ന് അമ്മ അറിഞ്ഞിട്ടാണോ ഈ ഭാവമാറ്റം"
പക്ഷെ അച്ഛന്റെ നിൽപ്പ് കണ്ടപ്പോൾ എനിക്ക് ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു കൊളുത്തി വലിയാണ് അനുഭവപ്പെട്ടത്..
ഞങ്ങൾ ഇത് വരെ കഴിഞ്ഞ പോലെ തന്നെ കഴിഞ്ഞോളാം ദയവ് ചെയ്‌ത് ശല്യം ചെയ്യരുത്. ഇപ്പൊ തന്നെ ഇവിടന്ന് പോയി തരണം... അമ്മ കൈ കൂപ്പി ദേഷ്യത്തിൽ തന്നെ അച്ഛനോട് പറഞ്ഞു.
💬 Comments
View all comments