0%

Chapter Title : നിഷിദ്ധം പാകിയ കമുകി [Achu Raj]

Author : Achuraj Read All Parts 30.7K

“
ഞാന്‍ അതിനു ചിരിക്കുക മാത്രമാണ് ചെയ്തത്
“ജോണിന്‍റെ വീട്ടില്‍ മമ്മി മാത്രമാണ് ഉള്ളതല്ലേ “
“അതെ “:
“ഉം ..ജോണിനെ ഇങ്ങനെ അധികം തനിച്ചു കണാറെ ഇല്ല എപ്പോളും കൂട്ടുക്കാരന്‍ ഉണ്ടാകും കൂടെ “
ഇവള്‍ എന്നെ ഈ മൂന്നു വര്‍ഷത്തിനിടക്ക് തനിച്ചു കാണാത്ത പോലെ ആണല്ലോ ഇവളുടെ വര്‍ത്തമാനം ഞാന്‍ മനസില്‍ ഓര്‍ത്ത്‌ നിന്നു..
“ജോണ്‍ എനിക്ക് ജോണിനോട്‌ സീരിയസായി ഒരു കാര്യം പറയാന്‍ ഉണ്ടായിരുന്നു “
“എന്താ ലിസ “
“അത് പിന്നെ ജോണ്‍..ഞാന്‍ ..ജോണിനറിയാലോ എനിക്ക് നമ്മുടെ ക്ലാസിനു അല്ലാതെയും ഒക്കെ ആയി ഒരുപാട് പ്രോപ്പോസല്‍സ് വന്നിട്ടുള്ള കാര്യം “
ആര്‍ക്കറിയാം എനിക്കൊന്നും അറിയാന്‍ പാടില്ല അല്ലെങ്കില്‍ തന്നെ ഇവള്‍ ഇതൊക്കെ എന്നോട് എന്തിനാ പറയുന്നെ ..ഞാനും ഒന്നും മനസിലാകാതെ നിന്നു..അവള്‍ തുടര്‍ന്നു ..
“നോക്ക് ജോണ്‍ അവരില്‍ ആരിലും എനിക്ക് ഒരു ഇഷ്ട്ടം തോന്നിയ ആള്‍ ഉണ്ടായിട്ടില “
“അതെന്താ”
“അത് എന്താ എന്ന് ഇത്രേം പറഞ്ഞിട്ടും ജോണിന് മനസിലായില്ലേ “
“ഇല്ല “
“എന്താ ജോണ്‍ കൊച്ചു കുട്ടികളെ പോലെ “
“സത്യമായു എനിക്ക് മനസിലായില്ല ലിസ”
“ശോ ഈ ജോണ്‍ ... എന്‍റെ ജോണ്‍ കുറച്ചൊക്കെ മറ്റുള്ളവരെ മനസിലാക്കാനും പടിക്ക് “
“എന്തിനു “
“ബെസ്റ്റ്... എന്‍റെ ജോണ്‍ ഞാന്‍ അവരോടൊന്നും സമ്മതം പറയാഞ്ഞത് എനിക്ക് ഇഷ്ട്ടം നിന്നെ ആയതുകൊണ്ടാണ്‌ ഞാന്‍ എത്ര തവണ നോട്ടം കൊണ്ട് അത് പറഞ്ഞിരിക്കുന്നു എന്നെങ്കിലും ഒരിക്കല്‍ ജോണ്‍ എന്നോട് വന്നു ഇഷ്ട്ടം പറയും എന്ന് കരുതിയാനു ഞാന്‍ ഇത്രേം കാലം

💬 Comments

View all comments