Chapter Title : നിസിയാസിന്റെ ഇതിഹാസം [Anu]
സുഖം പ്രാപിച്ചതുകൊണ്ട് അന്ന് മുതൽ നമുക്ക് വളരെ സഹായം ചെയ്യുന്നുണ്ട്, ഇപ്പോൾ വീണ്ടും ഇത് പൂത്തപ്പോൾ എനിക്ക് ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്.നമുക്ക് കാത്തിരിക്കാം 7 ആം ദിവസം വരെ, നിപ്ലീസ് പൂത്തതിനേഴാം നാൾ നല്ലത് ഭവിക്കും എന്നാണ് പൂർവികർ രേഖപ്പെടുത്തിയിരിക്കുന്നത് ".
അകലെ താഹിലാനിൽ ദുരന്തങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. വലിയ വെള്ളപൊക്കത്തിൽ അവിടുത്തെ കൃഷി മോശമായി. കുറെ നാശനഷ്ടങ്ങളും ഉണ്ടായി. അടുത്ത ദിവസം അവിടുത്തെ ഗോക്കളും മറ്റും മരിച്ചു വീഴാൻ തുടങ്ങി. ബാലവനായ വിഹിയാസിന് രോഗം പിടിപെടുകയും അത് മൂർദ്ധിച്ചദ്ദേഹം ക്ഷീണിച്ചു കിടപ്പിലാവുകയും ചെയ്തു. ഈ അവസരം മുതലെടുത്ത് നിമാൽ രാജ്യം താഹിലിനുമേൽ യുദ്ധം പ്രഖ്യപിച്ചു.
പണ്ട് നിമാൽ രാജാവായ നിസിഹാറുമായി മിഹിതയുടെ പിതാവിന് നല്ല ബന്ധം ആയിരുന്നു. അതിനാൽ അവരുടെ മകനായ ഇസിഹാറുമായി മിഹിതയുടെ വിവാഹം ഉറപ്പിക്കുകയും, എന്നാൽ അന്നേ പ്രണയത്തിലായിരുന്ന മിഹിതയെ പരിണയഭൂമിയിൽ ഇസിഹാറിന്റെ മുൻപിൽ വെച്ച് വിഹിയാസ് തട്ടിക്കൊണ്ടുപോയി.അപമാനിതനായ ഇസിഹാർ ഉടനെ അവരുടെ പിറകെ ചെല്ലുകയും താഹിലിനടുത്തു വെച്ചുണ്ടായ പോരാട്ടത്തിൽ ഇസിഹാലിനെ തോൽപ്പിച്ച് നഗ്നനാക്കി രഥത്തിന്റെ പിറകിൽ കെട്ടുകയും ചെയ്തു.ഏറ്റുമുട്ടലിന് മുൻപ് ഇസിഹാർ പറഞ്ഞിരുന്നു :"എന്നെ അപമാനിച്ച നിന്നെ നഗ്നയാക്കി ഞാൻ എന്റെ രാജ്യത്തുള്ളവർക്ക് കാഴ്ചവെക്കും,വേശ്യയാക്കി ഉപയോഗിക്കാൻ കൊടുക്കും "എന്ന്.
ഇതിൽ ക്ഷുഭിതനായിയാണ് അവനെ നഗ്നനാക്കിയത്.താഹിലാന്റെ മധ്യത്തിൽ ഒരുക്കിയ മണ്ഡപം വരെ ആ തേരിനു പിറകിൽ അവനെ കൊണ്ടുപോയി. നഗ്നനായ അവനെ നാട്ടുകാർ നോക്കി പരിഹസിച്ചു.അവന്റെ മുൻപിൽ വെച്ച് അവർ വിവാഹം ചെയ്തു.അതിനു ശേഷം അവനെ അഴിച്ചു വിട്ടു. നഗ്നനായി നടന്ന അവനെ ആളുകൾ കളിയാക്കി. അതിൽ മനം നൊന്തു ഇസിഹാർ ആത്മഹത്യ
💬 Comments
View all comments