0%

Chapter Title : നിസ്സഹായൻ 1

Author : kama Read All Parts 671

ഒഴിച്ചാൽ വേറെ ആരും ഈ ഭാഗത്തേക്ക് വന്നിരുന്നില്ല. ഊർമിള ചെറിയമ്മയുടെ ആത്മാവ്, ഇപ്പോഴും കാവിനകത്തു ഗതികിട്ടാതെ അലയുകെയാണെന്നു മറ്റും കുട്ടികാലത്ത് കേട്ട കഥകൾ, ഒരു പ്രളയമായി മനസില്ലേക്ക് ഓടിയെത്തി. സകല ദൈവങ്ങളെയും മനസ്സിൽ വിചാരിച്ചു, ധൈര്യം സംഭരിച്ചു വേലിപ്പത്തൽ മാറ്റി ഉണ്ണി പറമ്പിലേക്ക് കടന്നു. പറമ്പിനു കുറുകെ പത്തായപ്പുരയുടെ മുന്നിൽ കൂടി തറവാട്ടിലേക്ക് നീളുന്ന ഒറ്റയടിപ്പാതയിൽ കൂടി തറവാടിനെ ലക്‌ഷ്യം വച്ചു വേഗത്തിൽ നടക്കാൻ തുടങ്ങി.

മരങ്ങൾക്കിടയിൽ കൂടി അരിച്ചിറങ്ങുന്ന നേരിയ നിലാവിൽ നടപ്പാത ശെരിക്കു കാണാൻ സാധിക്കുന്നില്ല. ഇടയ്ക്കു കല്ലിലും, മരത്തിന്റെ വേരിലും തട്ടി കാൽ വേദനിച്ചെന്ക്കിലും, വേഗം കുറയ്ക്കാതെ അവൻ നടത്തം തുടർന്നു. ഇടയ്ക്കിടെ വീശിയടിക്കുന്ന തെക്കൻകാറ്റിൽ മരച്ചില്ലകൾ ഉലയുന്നതും, ഇടതടവില്ലാതെ ചിലക്കുന്ന ചിവീടുകളുടെയും ശംബ്ദം ഒഴിച്ചാൽ, എങ്ങും കനത്ത നിശബ്ദത. ഉള്ളിൽ ഒരു ചെറിയ ഭയം ഉണ്ടായിരുന്നെങ്കിലും അതു ഗൗനിക്കാതെ ധൃതിയിൽ നടന്നുകൊണ്ടിരുന്ന ഉണ്ണി പെട്ടന്നു നിശ്ചലനായി. വളരെ നേർത്തതെങ്കിലും, വ്യക്ത്തമായിത്തന്നെ അവൻ കേട്ടു; ഒരു സ്ത്രീയുടെ ആർത്തനാദം. മുന്നിലോ, പിന്നിലോ, വശങ്ങളിലോ, ഏത് ദിക്കിൽ നിന്നാണെന്ന് ഊഹിക്കൻ കഴിയുന്നില്ല. ഇനി തനിക്കു തോന്നിയതാണോ എന്ന് ശങ്കിച്ച് അവൻ വീണ്ടും ചെകിട് കൂർപ്പിച്ചു. ചുറ്റും കൂരിരുട്ടു മാത്രം. ചിവീടുകളുടെ ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാനില്ല. ഈ പാതി രാത്രി കാടും പടർപ്പും നിറഞ്ഞ ഇവിടെ ഏത് സ്ത്രീ. ഉണ്ണി തെല്ലു നടുങ്ങി. സ്വരുക്കൂട്ടിയ ആത്മധൈര്യമെല്ലാം ചോർന്നു പോകും പോലെ. കുട്ടിക്കാലത്ത് കേട്ട പ്രേത കഥകളിലെ കഥാപാത്രങ്ങൾക്കെല്ലാം പൊടുന്നവേ ജീവൻ വെച്ചു. മനസ്സിൽ ഭയം ഒരു അഗ്നികുണ്ടമായി ആളിപ്പടരുകയാണ്. പിന്നിലേക്ക്‌ തിരിഞ്ഞു നോക്കിയപ്പോൾ എതൊക്കൊയൊ നിഴലുകൾ

💬 Comments

View all comments