Chapter Title : നിസ്സഹായൻ 1
തന്നെ വിഴുങ്ങാൻ വരുന്നതുപോലെ. മുന്നിൽ ആകാശം മുട്ടെ വളർന്നു നില്ക്കുന്ന ഏഴിലം പാല. പാല മരത്തെ ചുറ്റി ഇടത്തോട്ടു തിരിയുന്ന നടവഴി. ആ തിരിവ് തിരിഞ്ഞു ചെല്ലുന്നത് പത്തായപുരയുടെ മുറ്റമാണ്. പുറകിലെ രൂപങ്ങൾ തൊട്ടു പിന്നിലെത്തി എന്ന് തോന്നി. ഭയം രാമനുണ്ണിയെ ആപാദചൂടം ഗ്രസിച്ചു കഴിഞ്ഞിരുന്നു. നിലവിളിക്കണമെന്നു തോന്നിയെങ്കിലും ശബ്ദം പുറത്തുവരുന്നില്ല. ശ്വാസം നെഞ്ചിൻ കൂടിനകത്ത് കുരുങ്ങി കിടന്നു. കണ്ണുകൾക്ക് കാഴ്ച്ച മങ്ങിയപോലെ. അവ്യക്തമായ കാഴ്ച്ചയിൽ ദൂരെ ഒരു വെളിച്ചം തെളിഞ്ഞു. വെളിച്ചത്തിന്റെ നേർക്ക് നടക്കാൻ ശ്രമിച്ചെങ്കിലും കഴിയുന്നില്ല. കാലുകൾക്ക് കനം ഏറിയതുപോലെ. കുഴഞ്ഞു വീഴുമെന്നു തോന്നിയ നിമിഷത്തിൽ താങ്ങിനായി കൈകൾ വായുവിൽ പരതിയപ്പോൾ തടഞ്ഞത് ഒരു കല്കെട്ടാണ്. ആ കല്കെട്ടിൽ ചാരി ഉണ്ണി നിലത്തിരുന്നു. പതിയെ കണ്ണുകളടച്ച് ദീർഘനിശ്വാസം എടുത്തു.
കുറച്ചു നേരം ഇരുന്നപ്പോൾ കിതപ്പ് ഒന്ന് അടങ്ങി. കാഴ്ച തെളിഞ്ഞപ്പോൾ താൻ ഇരിക്കുന്നത് പത്തായപ്പുരയുടെ മുറ്റത്താണെന്നു മനസ്സിലായി. താങ്ങിനായി പിടിച്ചത് പത്തായപ്പുരയുടെ മുറ്റത്തുള്ള തുളസി തറയുടെ കെട്ടിലായിരുന്നു. കാലു എവിടെയോ തട്ടി മുറിഞ്ഞിരിക്കുന്നു. ഭയം കയറി മുൻ പിൻ നോക്കാതെ ഓടുകയായിരുന്നല്ലോ. തൻറെ മനോധൈര്യത്തെ കുറിചോർത്തു അവനു സ്വയം ലജ്ജ തോന്നി. നിലാവ് തെളിഞ്ഞിട്ടുണ്ട്. ഉണ്ണി ചുറ്റും നോക്കി. മുറ്റം മുഴുവൻ പുല്ലൊക്കെ ചെത്തി, തൂത്തു വൃത്തിയാക്കി ഇട്ടിരിക്കുന്നു, സ്ഥിരമായി ആൾ പെരുമാറ്റം ഉള്ളത് പോലെ. തറവാട്ടിൽ ആരെയും ഈ ഭാഗത്തേക്ക് വരാൻ അമ്മാവൻ അനുവദിക്കാറില്ല. പ്രേത കഥകളുടെ പൊടിപ്പും തൊങ്ങലും ഉള്ളതുകൊണ്ട് പുറമേ നിന്നും ആരും ഇങ്ങോട്ട് കടക്കാറില്ല. പിന്നെ ആരാണ് ഇവിടെ വന്നു ഇതൊക്കെ ചെയ്യുന്നത്. തൻറെ അറിവിൽ, അവസാനമായി ഇവിടൊക്കെ
💬 Comments
View all comments