Chapter Title : നിസ്സഹായൻ 1
കണ്ണും നട്ടു അയാൾ കിടന്നു. ഗതകാല പ്രൗഢി വിളിച്ചോതുന്ന താമരപ്പൂവ് കൊത്തിയ മച്ചിലൂടെ അയാളുടെ കണ്ണുകളിഴഞ്ഞു നടന്നു. കരിവീട്ടിയിൽ കടഞ്ഞ നാല് നെടുംതൂണുകളിൽ താങ്ങി നിർത്തിയ മച്ചിൽ അങ്ങിങ്ങ് ചിതലരിചിരിക്കുന്നു. ഇരുണ്ട മൂലകളിൽ എട്ടു കാലികൾ വലകെട്ടി ഇരക്കായി കാത്തിരിക്കുന്നു; മേല്ക്കൂരയിലെ ഓടുകൾ പൊട്ടിയിട്ടുണ്ട്; വർഷങ്ങളായ് വെയിലും മഴയുമെറ്റു ചാരുപടിയിലെയും മറ്റും പലകകൾ വെടിച്ചിരിക്കുന്നു; ചുവരിലെ കുമ്മായം നിറം മങ്ങി കറുത്ത് പോയി. തൻറെ ജീവിതം പോലെ തന്നെ തൻറെ പാരമ്പര്യവും കണ്മുന്നിൽ കിടന്നു നശിക്കുന്നതോർത്തു മേനോൻ നെടുവീർപ്പിട്ടു.
നാടുവാഴിയുടെ പോലും പ്രീതിക്കും കരുണക്കും പാത്രമായ കാരണവന്മാർ വാണിരുന്ന പേരുകേട്ട മുല്ലക്കൽ തറവാട്ടിലെ അവസാനത്തെ കണ്ണിയാണ് താൻ. മുതുമുത്തശ്ശന്മാരുടെ കാലത്ത് തെക്ക് നിന്ന് വന്ന പേരുകേട്ട തച്ചന്മാർ പണിതീർത്തതാണ് ഈ എട്ടു കെട്ടും, കോലായും, അതിനോട് ചേർന്ന പത്തായപുരയും മറ്റും. ഒരു ഗ്രാമത്തിനാകെ അധിപൻമാരായി സർവ്വപ്രതാപത്തോടും കൂടി കഴിഞ്ഞിരുന്ന തറവാട്ടുകാരാണ് തൻറെ പിന്മുറക്കാർ. എന്നാൽ ഇന്ന്, അഷ്ടിക്കുള്ള വകയ്ക്കു തനിക്കു കണ്ടവന്റെ തിണ്ണ നിരങ്ങേണ്ട ഗതികേടാണ്. തൻറെ കാലത്തു തന്നെ ഇങ്ങനെ ഒരു സുകൃതക്ഷയം ഉണ്ടായല്ലോ എന്നോർത്ത് അറിയാതെ മേനോന്റെ കണ്ണ് നിറഞ്ഞു. ഇടത്തെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അയാളുടെ കവിളിനെ നനച്ച് താഴേക്ക് ഒഴുകി.
“ഇതാ വെള്ളം...” ശബ്ദം കേട്ട് മേനോൻ ചിന്തയിൽ നിന്നും ഉണർന്നു.
കയ്യിൽ ഒരു മൊന്തയുമയി നില്ക്കുന്ന തൻറെ ഭാര്യയെ ആണ് അയാൾ കണ്ടത്.
“മുഖം എന്താ വല്ലതിരിക്കുന്നത്. സുഘമില്ലായ്മ വല്ലതും ഉണ്ടോ?” മൊന്ത മേനോൻറെ നേർക്ക് നീട്ടി, കയ്യെത്തിച്ച് കൈപടിയിൽ കിടന്ന മേനോൻറെ മേൽമുണ്ട് എടുത്തുകൊണ്ടു ഭാനുമതി
💬 Comments
View all comments