0%

Chapter Title : നിസ്സഹായൻ 1

Author : kama Read All Parts 658

തിരക്കി.

ഒന്നും ഇല്ല.. അവളെവിടെ..? മൊന്ത വാങ്ങി വെള്ളം കുടിക്കുനതിനിടയിൽ അയാൾ ചോദിച്ചു.

“പോയ കാര്യം എന്തായി.” അയാളുടെ ചോദ്യം കേൾക്കാത്തതുപോലെ, അടുത്തേക്ക് നീങ്ങി നിന്ന്, മേനോൻറെ നെറ്റിയിലെ വിയർപു തുടച്ചു കൊണ്ട് ഭാനുമതി ചോദിച്ചു.

“അവറാനേ കാണാൻ കഴിഞ്ഞില്ല, കണ്ടെങ്കിലും അയാൾ കാശ് തരുമെന്ന് തോന്നുന്നില്ല.” മേനോൻ പറഞ്ഞു.

“അതെന്താ?”

“ഇപ്പോതന്നെ അയാള്ക്ക് കുറെ കാശു കൊടുക്കനില്ലേ, ഇനിയും കൂടുതൽ ചോദിച്ചാലോ? അല്ലെങ്കിലും അയാൾ സ്ഥലത്തില്ലെന്നാണ് അങ്ങേരുടെ ഭാര്യ പറഞ്ഞത്. അവരുടെ ഏതോ തോട്ടത്തിൽ പോയിരിക്കുകയാത്രേ. വരാൻ രണ്ടാഴ്ച്ചയെങ്കില്ലും എടുക്കുമെന്ന്.”

മേനോൻറെ മറുപടി കേട്ടു ഭാനുവിന്റെ മുഖമിരുണ്ടു.

“കഴിഞ്ഞ മാസം കൊടുക്കാമെന്നു വാക്ക് പറഞ്ഞതല്ലേ. എങ്ങിനയെങ്കിലും കുറച്ചു കാശു ശെരിയാക്കി അവൾക്കു കൊടുത്തെ പറ്റു. അവളുടെ വീട്ടുകാരുടെ സ്വഭാവം അറിയാമല്ലോ. ഇനിയും അവളുടെ സംങ്കടം കേൾക്കാൻ എനിക്ക് വയ്യ. അവളവിടെക്കിടന്നു അനുഭവിക്കുന്നത് എനിക്കേ അറിയൂ. എത്ര ആശിച്ചു വേളി കഴിപ്പിച്ചു അയച്ചതാണ് അവളെ”? ഭാനുമതി നെടുവീർപ്പിട്ടു.

തന്റെ മൂത്ത മകൾ സുഭദ്രയെ കുറിച്ചോർത്തു ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.

മേരിയോട് ചോദിയ്ക്കാൻ പാടില്ലായിരുന്നോ”? ഭാനുമതി വീണ്ടും ചോദിച്ചു.

“എന്നെ കണ്ടപ്പോഴേ ചതുർഥി കണ്ടതുപോലെയായി അവർക്കു. പിന്നെ കൂടുതൽ ഒന്നും ചോദിയ്ക്കാൻ തോന്നിയില്ല.

തെല്ലു നീരസത്തോടെയുള്ള മേനോന്റെ മറുപടി കേട്ടപ്പോൾ ഭാനുമതിക്കു ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.

“എന്ന് പറഞ്ഞാൽ എങ്ങിനെയാണ്. അവളുടെ സ്ത്രീധനത്തിന്റെ കാര്യത്തിൽ നിങ്ങൾ ഉടനെ ഒരു തീരുമാനം എടുക്കണം. എന്റെ മകള്ക്കും എന്നെ പോലെ നരകിക്കാനാണല്ലോ ദൈവമേ വിധി.” തുളുമ്പി നിന്ന കണ്ണുനീർ തുടച്ചുകൊണ്ട് ആരോടെന്നില്ലാതെ ഭാനു പറഞ്ഞു.

ഭാനുവിന്റെ പരാതി പറച്ചിൽ

💬 Comments

View all comments