0%

Chapter Title : നിത്യമാം സ്നേഹം 1 [ഷാജി പാപ്പാൻ]

Author : Kambikathakal Read All Parts 91

നിത്യമാം സ്നേഹം 1

Nithyamam Sneham Part 1 | Author : Shaji Papan


നിന്റെ ജോലി സ്ഥിരമാകും വരെ കാത്തിരിക്കാൻ അവനു സാധിച്ചില്ല

നിനക്ക് 25 വയസ് ആകും വരെ കാത്തിരിക്കാനും അവനു സാധിച്ചില്ല

പക്ഷെ നിനക്കായ് ജീവിതകാലം മുഴുവനും അവൻ കാത്തിരുന്നു

The end

അഭിമന്യു തന്റെ പുതിയ നോവൽ എഴുതി അവസാനിപ്പിച്ചു അപ്പോൾ ആണ് അവൻ ഫോണിലേക്കു ശ്രെദ്ധിക്കുന്നത് 12 മിസ്സ്ഡ് കാൾ അമ്മയും അപ്പുവും നിത്യയും വിളിച്ചിരിക്കുന്നു

ഇന്നെന്തായാലും തെറി ഉറപ്പാ നാളെ അമ്മാവന്റെ മകന്റെ കല്യാണം കൂടാൻ ഇന്ന് രാവിലെ ചെല്ലാം എന്ന് പറഞ്ഞതാ എഴുതാൻ ഇരുന്നപ്പോൾ അത് മറന്നു അഭി സ്വയം പറഞ്ഞുകൊണ്ട് അമ്മയെ വിളിച്ചു

ഹലോ അമ്മേ

നീ എന്താ അഭിമോനെ ഈ കാണിക്കുന്നേ രാവിലെ വരാം എന്ന് പറഞ്ഞതല്ലേ ഇപ്പൊ സമയം എത്രയായി

അഭി ക്ലോക്കിലേക്ക് നോക്കി മൂന്നു മണി ആയിരുന്നു

ഇനി എപ്പഴാ നീ വരുന്നേ

ഞാൻ ദേ ഇറങ്ങി അമ്മേ ഇപ്പൊ അങ്ങ് എത്താം ഒരു അര മണിക്കൂർ

ഹും അതെങ്ങനാ ഒരു കഥ എഴുത്തിനു കേറിയാൽ ഒന്ന് ഓർമയില്ലല്ലോ പെട്ടന്ന് വാ അഭി

ആ വരുവാ അമ്മേ ഡ്രസ്സ്‌ ചെഞ്ച് ചെയ്യേണ്ട താമസം ഞാൻ ഇപ്പൊ ഇറങ്ങും

കാൾ കട്ട്‌ ചെയ്തു അഭി നിത്യയെ വിളിച്ചു

ഹലോ അഭിയേട്ട വരില്ലേ അതോ കഥയെഴുതുമായി അവിടെ തന്നെ നിൽക്കാൻ ആണോ

എന്റെ പോന്നു നിത്യാ ഞാൻ വരും ഒരുപാട് നാളായില്ലേ നിന്നെ കണ്ടിട്ട് ഞാൻ ഇപ്പൊ ഇവിടെ നിന്നും ഇറങ്ങും പെട്ടന്ന്

💬 Comments

View all comments