Chapter Title : ഞാൻ 2 [Ne-Na]
നോക്കി കിടന്നു. എന്നിട്ട് ചോദിച്ചു.
"ഞാൻ നിന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചിട്ടുള്ളത് എപ്പോഴാണെടാ?"
അപ്പോഴാണ് ഞാൻ പറഞ്ഞ വാക്കുകൾ അവൾ സീരിയസ് ആയിട്ട് എടുത്തു എന്ന് എനിക്ക് മനസിലായത്.
"ഡീ കൊരങ്ങി, ഞാൻ ചുമ്മാ പറഞ്ഞതാ അങ്ങനെ."
മുഖത്ത് ഒരു ചിരി വരുത്തി അവൾ പറഞ്ഞു.
"ഇല്ലെടാ.. എനിക്ക് സങ്കടം ഒന്നും ഇല്ല.. നീ എന്നോടെല്ലാം പറയാറില്ലേ. അപ്പോൾ ഇതും അറിയാനെനിക്കൊരു ആഗ്രഹം. "
മുഖത്ത് ചിരി ഉണ്ടാകിലും അവളുടെ കണ്ണുകളിലെ സങ്കടം എനിക്ക് തിരിച്ചറിയാമായിരുന്നു. അവൾ ഇനി എന്തായാലും എന്നെകൊണ്ട് പറയിക്കും എന്നറിയുന്നതിനാൽ ഞാൻ പറഞ്ഞു.
"രണ്ടു പ്രാവിശ്യം ആണ് നീ എന്നെ ഏറ്റവുമധികം വേദനിപ്പിച്ചിട്ടുള്ളത്."
അവളൊന്നു മൂളി.
"അന്നൊരിക്കൽ നിനക്ക് വേണ്ടി ബിബിനുമായി സംസാരിക്കാൻ ഞാൻ പാർക്കിൽ വന്നില്ലായിരുന്നോ?.. അന്ന് ബിബിനുമായി ഞാൻ വഴക്കായപ്പോൾ നീ എന്നോട് ചോദിച്ചു... ഞാൻ നിന്റെ ജീവിതം നശിപ്പിക്കാനാണോ വന്നതെന്ന്..."
എന്റെ ശബ്‌ദം ചെറുതായി ഇടറി.
"ഞാൻ എന്നും നിന്റെ നല്ലത് മാത്രേ ആഗ്രഹിച്ചിട്ടുള്ളയിരുന്നു. എന്നിട്ടും നീ അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ലായിരുന്നു."
ദേവു എന്റെ കൈ തിരികെ അവളുടെ നെഞ്ചിനു കുറച്ച് മുകളിലായി കൊണ്ട് വച്ചു. എന്റെ കൈ അവളുടെ ഹൃദയത്തിനു മുകളിൽ അല്ലാഞ്ഞിട്ടും ദേവുവിന്റെ ഹൃദയം ശക്തമായി മുഴങ്ങുന്നത് എനിക്കറിയാൻ കഴിഞ്ഞിരുന്നു.
പതിഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു.
"രണ്ടാമത്തേതോ?"
എന്റെ നോട്ടം ജനലിലൂടെ ഇരുട്ടിലേക്കാഴ്ന്നു.
"മായ ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ നിന്നെ ഞാൻ ഫോൺ ചെയ്തിരുന്നു. അപ്പോൾ നീ കാൾ എടുത്തില്ല. പിന്നീട് നീ വിളിച്ച് പറഞ്ഞു ബിബിൻ കൂടെ ഉണ്ടായിരുന്നതിനാലാണ് കാൾ എടുക്കാഞ്ഞതെന്ന്. വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ ആ സമയത്ത്. നിന്റെ ആ വാക്കുകൾ കൂടി കേട്ടപ്പോൾ..."
ഞാൻ വാക്കുകൾ പൂർത്തിയാക്കിയില്ല.
കുറച്ച് നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു.
"സോറി ഡാ.. ഞാൻ ഇനി ഒരിക്കലും നിന്നെ വിഷമിപ്പിക്കില്ല."
വിഷയം മാറ്റുവാനായി ഞാൻ പറഞ്ഞു.
"അതൊക്കെ വിട്.. ഈ
💬 Comments
View all comments