Chapter Title : ഞാൻ 2 [Ne-Na]
കേക്ക് നീ ഉണ്ടാക്കിയത് തന്നെയാണോ അതോ കടയിൽ നിന്നും വാങ്ങിയിട്ട് നീ ഉണ്ടാക്കി എന്നും പറഞ്ഞ് എന്നെ പറ്റിക്കുന്നതോ?"
അവൾ പെട്ടെന്ന് എന്റെ കൈ പിടിച്ച് വലിച്ചു കൊണ്ട് ചോദിച്ചു.
"നിനക്കിനിയും കടി വേണോ?"
ഞാൻ കൈ വലിച്ചെടുത്ത് അവളെ മടിയിൽ നിന്നും തള്ളി എഴുന്നേൽപ്പിച്ചു.
"12 മണി ആയടി."
അവൾ വാച്ചിലേക്കൊന്ന് നോക്കിയിട്ട് പറഞ്ഞു.
"മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ മൈ ഗാർഡിയൻ."
ഒരു ചിരിയോടെ ഞാനും പറഞ്ഞു.
"സെയിം ടു യു മൈ ക്രൈം പാർട്ണർ."
ഞങ്ങൾ മാത്രം ഉള്ള ഞങ്ങളുടെ ബർത്ത്ഡേ ആഘോഷം. മെഴുകുതിരി കത്തിച്ച് ഞങ്ങൾ ഒരുമിച്ച് ഊതി അണച്ചു. എന്നിട്ട് ഒരുമിച്ച് കേക്ക് മുറിച്ച് ഞങ്ങൾ പരസ്പരം വായിൽ വച്ചു.
ഞാൻ കൈയും വായും കഴുകി വന്നപ്പോൾ അവൾ ചോദിച്ചു.
"നിനക്ക് ഉറക്കം വരുന്നുണ്ടോ?"
അവൾക്ക് ഉറക്കം വരാത്തതിനാൽ ആണ് ആ ചോദ്യമെന്ന എനിക്ക് മനസിലായി.
"ഇല്ലടി."
"എങ്കിൽ നമുക്ക് കുറച്ച് നേരം കൂടി സംസാരിച്ചിരിക്കാം."
ഞങ്ങൾ സിറ്റ്ഔട്ടിൽ പടിയിൽ പോയിരുന്നു. അവളുടെ അമ്മ ഉള്ളപ്പോഴും ഞാൻ അവിടെ വരുമ്പോൾ ഞാനും ദേവുവും കൂടി ഇരുന്നു സംസാരിക്കുന്നത് ആ പടിയിൽ ആണ്.
ഗേറ്റിനു വെളിയിൽ ഒന്നും കാണാൻ വയ്യ. നല്ല ഇരുട്ടാണ്. ആകാശത്തും നക്ഷത്രങ്ങൾ കുറവാണ്. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്.
കുറച്ച് നേരമായി ദേവു എന്റെ തോളിൽ തല ചേർത്ത് ഇരുപ്പുണ്ടായിരുന്നെങ്കിലും ഒന്നും മിണ്ടുന്നില്ലായിരുന്നു.
അവളുടെ ഇടുപ്പിൽ കൈ ചേർത്ത് എന്നോടടുപ്പിച്ച കൊണ്ട് ഞാൻ ചോദിച്ചു.
"ദേവു.. നീ ഹാപ്പി തന്നെയാണോ?"
"അമ്മയെ മിസ് ചെയ്യുന്നെടാ."
എനിക്കതിനു കൊടുക്കുവാൻ ഒരു മറുപടിയും ഇല്ലായിരുന്നു.
"അമ്മയ്ക്ക് നിന്നോട് ഭയങ്കര സ്നേഹം ആയിരുന്നെടാ. അതെന്താണ് എനിക്കറിയില്ല... ചിലപ്പോൾ ഞാൻ എന്തൊക്കെ കുരുത്തക്കേട് ഒപ്പിച്ച് വന്നാലും നീ എന്നെ തള്ളിപ്പറയാത്തതിനാലാകും... മരിക്കുന്നതിന് കുറച്ച് നാൾ മുൻപ് അമ്മ എന്നോട് പറഞ്ഞിരുന്നു രാജീവിന്റെ കാര്യത്തിലും ബിജുവിന്റെ കാര്യത്തിലും എനിക്ക് തെറ്റ് പറ്റി ഡിപ്രെഷനിൽ
💬 Comments
View all comments