0%

Chapter Title : ഞാൻ 2 [Ne-Na]

Author : Kambikathakal Read All Parts 444
എത്തി ആത്മഹത്യക്ക്‌വരെ ശ്രമിച്ചപ്പോഴും നീ ആണ് കൂടെ നിന്ന് എന്നെ തിരികെ കൊണ്ട് വന്നത്.. ആ നിന്നെ തള്ളിപ്പറഞ്ഞ് ഞാൻ ബിബിന്റെ കൂടെ പോയി വീണ്ടും അതെന്റെ  ഒരു തെറ്റായ തീരുമാനം ആയി മാറുവാണെങ്കിൽ അമ്മ പോലും ആഗ്രഹിച്ച് പോകും എന്ന് നീ എന്റെ കൂടെ വീണ്ടും വരരുതെന്ന്. എന്നിട്ട് അമ്മ ഒരു കാര്യം കൂടി പറഞ്ഞു... അമ്മ അങ്ങനെ ആഗ്രഹിച്ചാലും എനിക്കെന്തെങ്കിലും പറ്റിയെന്നറിഞ്ഞാൽ  നീ വീണ്ടും എന്റെ അരികിലേക്ക് വരുമെന്ന് അമ്മയ്ക്ക് ഉറപ്പാണെന്ന്." എന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞു. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഞാൻ ഉള്ളപ്പോൾ ദേവു ഒറ്റക്കാകില്ലെന്ന് അമ്മ മരിക്കുമ്പോഴും കരുതിയിട്ടുണ്ടാകും എന്ന്. ദേവു അവളുടെ കണ്ണ് തുടച്ച ശേഷം ഒരു ചെറു ചിരിയോടെ പറഞ്ഞു. "ഒരിക്കൽ അടുക്കളയിൽ ഓരോന്ന് ചെയ്തുകൊണ്ടിരിക്കുന്ന കൂട്ടത്തിൽ ഞാൻ അമ്മയോട് തമാശയായി പറഞ്ഞു ഒരിക്കൽ ഞാൻ ഇന്ത്യ മൊത്തം യാത്ര ചെയ്യുമെന്ന്. അതുകേട്ട അമ്മ എന്നോട് തിരിച്ച് ചോദിച്ചത് ഞാൻ കൂട്ടിന് നിന്നെയാണോ കൊണ്ട് പോകുന്നതെന്നാണ്... അമ്മയ്ക്ക് നിന്നെ ഒടുക്കത്തെ വിശ്വാസം ആണല്ലോടാ." അവളുടെ മുടിയിൽ കൂടി എന്റെ വിരലുകളോടി. "ദേവു.. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?" അവൾ ജിജ്ഞാസയോടെ എന്നെ നോക്കി. "ഞാൻ എപ്പോഴാ നിന്നെ ഏറ്റവും അധികം വേദനിപ്പിച്ചത്." ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു.
"നീ എന്നെ അത്രയധികം വേദനിപ്പിച്ചത് വാക്കുകൾ കൊണ്ടൊന്നും അല്ലായിരുന്നു. ഒരു നോട്ടം കൊണ്ട് മാത്രം ആയിരുന്നു." അവൾ എന്താ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല. "മായ മരിച്ച അന്ന് ഞാൻ മരണ വീട്ടിൽ വന്നപ്പോൾ നീ അവളുടെ ബോഡിയുടെ അരികിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് എന്നെ തല ഉയർത്തി എന്നെ ഒന്ന് നോക്കി. ഒരു നിമിഷം മാത്രം ഉണ്ടായിരുന്ന ഒരു നോട്ടം. ആ നോട്ടത്തിൽ ഉണ്ടായിരുന്നത് എന്നോടുള്ള ദേഷ്യമാണോ, വെറുപ്പാണോ, പകയാണോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. എനിക്കപ്പോൾ ഓടി വന്ന് നിന്നെ കെട്ടിപ്പിടിക്കണമെന്ന് ഉണ്ടായിരുന്നു.. കാലിൽ വീണ് മാപ്പ് പറയണമെന്നുണ്ടായിരുന്നു. പക്ഷെ എനിക്കൊന്നിനും കഴിയുമായിരുന്നില്ല. കാരണം എല്ലാം എന്റെ തെറ്റ് തന്നെ ആയിരുന്നു...

💬 Comments

View all comments