0%

Chapter Title : ഞാൻ 2 [Ne-Na]

Author : Kambikathakal Read All Parts 445
എന്റെ ഓരോ വീഴ്ചയിലും താങ്ങായി നിന്ന നിനക്ക് അത്തരം ഒരു അവസ്ഥ ഉണ്ടായപ്പോൾ മാസങ്ങൾ മാത്രം പരിചയമുള്ള ഒരുത്തനു വേണ്ടി ഞാൻ..." ദേവു വാക്കുകൾ പൂർത്തിയാക്കാതെ പെട്ടെന്ന് പൊട്ടിക്കരഞ്ഞു. ഞാൻ പെട്ടെന്ന് എന്റെ തോളിലേക്കമർന്ന അവളുടെ മുഖം പിടിച്ചുയർത്തി. "ഏയ്.. എന്താ ദേവു ഇത്. എന്തിനാ ഇപ്പോൾ കരയുന്നെ.. അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ.  ഇപ്പോൾ എന്റെ പഴയ ദേവു ആയി നീ എന്നോടൊപ്പം തന്നെ ഇല്ലേ?" അവൾ എന്നിട്ടും ഏങ്ങിയേങ്ങി കരയുകയായിരുന്നു. "നീ കുറച്ച് മുൻപ് എനിക്ക് വാക്ക് തന്നതാണ് ഇനി എന്നെ വിഷമിപ്പിക്കുന്ന ഒന്നും ചെയ്യില്ലെന്ന്.. നീ കരയുന്നതാണ് എന്നെ ഏറ്റവും അധികം വിഷമിപ്പിക്കുന്നെ." അതുകേട്ട ദേവു എന്റെ തോളിൽ മുഖം അമർത്തി അവളുടെ കണ്ണുനീർ തുടച്ചു. എന്നിട്ട് അവളുടെ ഫോൺ എന്റെ കൈയിൽ തന്നിട്ട് പറഞ്ഞു. "ഞാൻ മുഖം കഴുകിയിട്ട് വരാം." അവൾ അകത്തേക്ക് പോയപ്പോൾ ഫോൺ വൈബ്രേറ്റ് ചെയ്തു. ആരെങ്കിലും മെസ്സേജ് അയച്ചതാകും എന്ന് മനസിലായി. പവർ ബട്ടൺ ഞെക്കിയപ്പോൾ സ്‌ക്രീനിന്ന് ദേവുവും അവളുടെ അമ്മയും കൂടി നിൽക്കുന്ന ഒരു ഫോട്ടോ. മുകളിൽ വാട്ട്സ്അപ്പ്  നോട്ടിഫിക്കേഷൻ കിടപ്പുണ്ട്. ഫിംഗർപ്രിന്റ് ലോക്ക് ആണ് ദേവുവിന്റെ ഫോൺ. എന്റെ ഫിംഗർപ്രിന്റും അവൾ ആഡ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ ലോക്ക് എടുത്തു. സ്‌ക്രീനിൽ വോൾപേപ്പർ ആയി ദേവു എന്റെ തോളിൽ തല ചാരി ഇരിക്കുന്ന ഒരു ഫോട്ടോ തെളിഞ്ഞു. ഈ പടിയിൽ ഇരുന്ന് തന്നെ ഞങ്ങൾ ഒരിക്കൽ എടുത്ത ഒരു ഫോട്ടോ ആയിരുന്നു അത്. വാട്ട്സ്അപ്പ് ഓപ്പൺ ചെയ്തപ്പോൾ കുറച്ച് പേർ ബർത്ത്ഡേ വിഷസ് അയച്ചേക്കുന്നു. അഞ്ജലിയും  അയച്ചിട്ടുണ്ട്. അപ്പോൾ എനിക്കും അവൾ അയച്ചിട്ടുണ്ടാകും. ഫോൺ സൈലന്റ് ചെയ്ത് അകത്ത് സോഫയിൽ കിടക്കയാണ്. അഞ്ജലിയുമായുള്ള സൗഹൃദം ഞാൻ ഇപ്പോഴും തുടരുന്നുണ്ട്.
പെട്ടെന്ന് ഒരു നനുത്ത കൈ എന്റെ തോളിൽ പതിഞ്ഞു. അത് ദേവു ആണെന്ന് അറിയാവുന്നതിനാൽ കളിയാക്കികൊണ്ട് ചോദിച്ചു. "കരഞ്ഞു തീർന്നോ മാഡം?" തോളിൽ കൂർത്ത നഖം കുത്തികൊണ്ട് അവൾ പറഞ്ഞു. "പെട്ടെന്ന് മനസ് കൈ വിട്ടു

💬 Comments

View all comments