0%

Chapter Title : ഞാൻ 2 [Ne-Na]

Author : Kambikathakal Read All Parts 448
എനിക്ക് തെറ്റ് പറ്റി.. അതിൽ ഞാൻ വേണ്ടുവോളം അനുഭവിക്കയും ചെയ്തു. ആകെക്കൂടി നിന്റെ കാര്യത്തിൽ മാത്രമാണ് എനിക്ക് തെറ്റ് പറ്റാതിരുന്നത്." ഒന്ന് നിർത്തിയ ശേഷം അവൾ പറഞ്ഞു. "ഇപ്പോൾ ആര് കൂട്ടുകൂടാൻ വന്നാലും ഒരു ഹായ്, ബൈ ബന്ധം. അതിൽ കൂടുതൽ അടുക്കാൻ ഞാൻ സമ്മതിക്കില്ല." "ദേവു.. നീ കല്യാണത്തെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലേ?" അവൾ എന്റെ തോളിലേക്ക് തല ചേർത്ത് വച്ചു. "അങ്ങനെ ചോദിച്ചാൽ.. കല്യാണ കാര്യത്തിൽ എനിക്ക് ഒറ്റ തീരുമാനമേ ഉള്ളു." "എന്താ അത്?" "എന്റെ കല്യാണത്തിന് സമയം ആയി എന്ന് നിനക്ക് തോന്നുമ്പോൾ നീ ഒരാളെ കണ്ടു പിടിക്കും അയ്യാളെ ഞാൻ കെട്ടും... അന്ന് ഹോസ്പിറ്റലിൽ നിന്നും നിന്നോടൊപ്പം വരുമ്പോഴേ ഇത് ഞാൻ തീരുമാനിച്ചതാണ്." "അപ്പോൾ കെട്ടുന്നവർ എങ്ങനെ ഉള്ളവനായിരിക്കണമെന്ന് നിനക്ക് ആഗ്രഹങ്ങൾ ഒന്നും ഇല്ലേ?" "എന്റെ ആഗ്രഹത്തിനനുസരിച്ച് ഞാൻ രണ്ടു പേരെ കണ്ടു പിടിച്ചതായിരുന്നല്ലോ. എന്നിട്ടെന്താ ഉണ്ടായത്. ഇനി നിനക്ക് ഇഷ്ട്ടമുള്ള ഒരാളെ നീ കണ്ടു പിടിക്ക്. എങ്ങാനുണ്ടെന്ന് നമുക്ക് നോക്കാം." അവൾ അതും പറഞ്ഞ് ചിരിക്കുമ്പോൾ എന്റെ ഉള്ളിൽ ഒരു തീ കനൽ എരിഞ്ഞ് തുടങ്ങുവായിരുന്നു. ജീവിതത്തിൽ ഒരു പെണ്ണ് അനുഭവിക്കാവുന്നതിലേറെ എന്റെ ദേവു അനുഭവിച്ചിട്ടുണ്ട്. ഇനി ഞാൻ കണ്ടെത്തുന്ന ആൾ കൂടി ഒരു തെറ്റായി മാറിയാൽ അവൾക്ക് സഹിക്കാനാകില്ല എന്ന ചിന്ത ആയിരുന്നു എന്റെ മനസ്സിൽ. ഞാൻ ഫോണിൽ ഫോട്ടോസ് നോക്കി തുടങ്ങി. അവൾ പെട്ടെന്ന് പറഞ്ഞു.
"ഫോണിലെ ക്യാമെറയിൽ എടുത്ത ഫോട്ടോസ് ഒന്നും നോക്കല്ലേ?" "അതെന്താ?" "ഹോസ്റ്റലിൽ റൂമിൽ നിൽക്കുന്ന കോലത്തിൽ ഓരോ ഫോട്ടോസ് എടുത്തിട്ടുണ്ട്. ഞാൻ മാത്രം ആയിരുന്നെങ്കിൽ നീ കാണുന്നതിൽ കുഴപ്പമില്ലായിരുന്നു. ഇത് കൂടെ പ്രിയയും ഉണ്ട്." കോട്ടയത്ത് ദേവികയുടെ കൂടെ ഹോസ്റ്റലിൽ നിൽക്കുന്ന പെണ്ണാണ് പ്രിയ. കൊല്ലത്താണ് വീട്. ഞാൻ പിന്നെ ഫോട്ടോസ് നോക്കാൻ നിന്നില്ല. ഫോൺ അവളുടെ കൈയിലേക്ക് കൊടുത്തു. "നീ എന്താടാ കല്യാണം കഴിക്കാത്തത്.. ഇപ്പോഴും മായയെ ഓർത്തിരിക്കുവാനോ?"

💬 Comments

View all comments