0%

Chapter Title : ഞാൻ 2 [Ne-Na]

Author : Kambikathakal Read All Parts 450
ദേവുവിന്റെ നിയന്ത്രണം ഉള്ളതുകൊണ്ട് ഞാൻ ആ കുപ്പികൾ കൂട്ടുകാർക്ക് കൊടുക്കുകയാണ് പതിവ്. അല്ലെങ്കിലും ചിലപ്പോൾ ഞാൻ നല്ലൊരു കുടിയനായി മാറിയേനെ. ഈ മാസത്തിൽ കുടിക്കാൻ കിട്ടിയ രണ്ടു അവസരവും ഞാൻ തീർത്തിരുന്നു. അത് കൊണ്ടാണ് അവന്മാർ നിർബന്ധിച്ചിട്ടും ഞാൻ ഒഴിഞ്ഞ് മാറിയത്. രണ്ടു റൌണ്ട് ഗ്ലാസ് ഓടിക്കഴിഞ്ഞപ്പോഴേക്കും പഴയ കഥകളൊക്കെ പറഞ്ഞ് എല്ലാരും നല്ല മൂഡിൽ ആയി. അവരുടെ തമാശകൾ ആസ്വദിച്ച് ഇരിക്കുകയായിരുന്ന എന്റടുത്തേക്ക് മൂന്നാമത്തെ പെഗ് കുടിച്ച് തീർത്ത ഗ്ലാസ് താഴേക്ക് വച്ച് അച്ചു എഴുന്നേറ്റ് വന്നു. "ഡാ നീ ഇങ്ങു വന്നേ.. ഒരു കാര്യം പറയാനുണ്ട്." ഞങ്ങളുടെ കൂടെ പഠിച്ചതാണ് അച്ചുവും. അവന്റെ വീട് ദേവുവിന്റെ വീടിന് അടുത്തും ആണ്. അങ്ങനെ അധികം സംസാരിക്കുന്ന ഒരു ആളല്ല അവൻ. കുടിച്ച് കഴിഞ്ഞാലും ഒരു പ്രശ്നത്തിനും പോകാതെ വീട്ടിൽ എത്തുന്ന ഒരുത്തൻ. അവൻ ഇങ്ങനെ മാറ്റി നിർത്തി സംസാരിക്കാൻ വിളിക്കുമ്പോൾ എന്തെങ്കിലും കാര്യം ഉണ്ടാകും എന്ന് എനിക്ക് തോന്നി. ഞാൻ അവനോടൊപ്പം പടികൾ ഇറങ്ങി താഴെ പന്തലിലേക്ക് നടന്നു. പന്തലിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. കസേരയിലേക്ക് ഇരുന്ന അവൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് വലിച്ച് തുടങ്ങി. ഞാനും അവന് എതിരെ ഇരുന്നു. "എന്താ അളിയാ പറയാനുള്ളത്?" അവൻ രണ്ടു പഫ് കൂടി വലിച്ചു. "ഞാൻ ഇതിപ്പോൾ നിന്നോട് എങ്ങനെ പറയും എന്ന് ആലോചിക്കുവായിരുന്നു."
അവൻ അങ്ങനെ പറഞ്ഞപ്പോൾ എന്റെ ഉള്ളിലും ആകാംഷ കൂടി. "എന്താടാ കാര്യം?" "നിന്നെയും ദേവികയെയും ചേർത്ത് അവളുടെ വീടിനടുത്തുള്ളവർ ചില സംസാരങ്ങളൊക്കെ തുടങ്ങിയിട്ടുണ്ട്." എന്നെങ്കിലും ഇത്തരം സംസാരം ഉണ്ടാകുമെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ ഇപ്പോൾ ഒരുത്തന്റെ വായിൽ നിന്നും അത് നേരിട്ട് കേട്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ നിറഞ്ഞു. "അളിയാ എനിക്ക് നിന്നെയും അവളെയും പണ്ട് തൊട്ടേ അറിയാവുന്നതാണ്. നിങ്ങൾക്കിടയിൽ ഉള്ള ബന്ധം എന്താന്നും അവളുടെ അമ്മ ഉണ്ടായിരുന്ന കാലത്തേ നിനക്ക് ആ വീട്ടിൽ ഉണ്ടായിരുന്ന സ്ഥാനം എന്താന്നും എനിക്ക് മനസിലാകും. പക്ഷെ ഈ നാട്ടുകാരെന്ന് പറയുന്ന മൈരുകൾക്ക് കഥകൾ

💬 Comments

View all comments