Chapter Title : ഞാൻ 2 [Ne-Na]
ആരോട് ചോദിച്ചിട്ടാടാ കുടിച്ചത്.. ഇനി എന്നെ വിളിച്ച് പോകരുത്."
ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ അവൾ കാൾ കട്ട് ചെയ്തു.
ഞാൻ ഫോൺ ബെഡിലേക്ക് ഇട്ട് കണ്ണടച്ച് കിടന്നു. ഒരു 5 മിനിറ്റ് കഴിഞ്ഞ് കാണണം ദേവുവിന്റെ കാൾ എന്നെ തേടി എത്തി.
സാധാരണ അവൾ ഇങ്ങനെ പിണങ്ങി പോയാൽ ഫോൺ എടുക്കുന്നവരെയും ഞാൻ പിന്നാലെ വിളിച്ച് തുടങ്ങിയിരിക്കും. ഇന്ന് അങ്ങനെ കാണാഞ്ഞൊണ്ടാണ് തിരികെ ഉള്ള ഈ വിളി.
കാൾ എടുത്തുടൻ അവളുടെ ചോദ്യം വന്നു.
"എന്താടാ പറ്റിയെ?"
"ഏയ്.. ഒന്നും ഇല്ല."
"എന്തോ ഉണ്ട്. മര്യാദക്ക് പറയുന്നുണ്ടോ നീ. എനിക്ക് നിന്നെ നന്നായി അറിയാവുന്നതാണ്."
അവളുടെ സ്വരത്തിൽ വാശി കടന്നു കൂടിയിരുന്നു. ഇനി പറയാതിരിക്കാൻ കഴിയില്ല. അച്ചു എന്നോട് പറഞ്ഞതെല്ലാം ഞാൻ അവളോട് പറഞ്ഞു.
എല്ലാം കേട്ടുകഴിഞ്ഞ ശേഷം അവൾ നിസാരം പോലെ പറഞ്ഞു.
"ഇതിനാണോ നീ ഇങ്ങനെ മൂഡോഫ് ആയത്."
എനിക്ക് ദേഷ്യം വരാതിരുന്നില്ല.
"ഇതെന്താ.. അത്ര ചെറിയ കാര്യമാണോ നിനക്ക്?"
"നീ ഇങ്ങനെ ചൂടാകാതെ.. നാട്ടുകാർ എന്ത് പറയും എന്ന് ഞാൻ ഇപ്പോൾ ചിന്തിക്കാറില്ല.. പണ്ടൊരിക്കൽ കൂടെ പഠിച്ചവരുടെ വായിൽ നിന്നും വീണത് കേട്ടിട്ടാണ് പാതിവഴിയിൽ ഇവിടെത്തെ കോളേജ് ജീവിതം
അവസാനിപ്പിച്ച് ഞാൻ ചെന്നൈയിലേക്ക് പോയത്. ഇനിയും മറ്റുള്ളവർ എന്ത് പറയും എന്നാലോചിച്ച് പേടിച്ച് ജീവിക്കാൻ എന്നെ കിട്ടില്ല."
"ചിലതൊക്കെ നമ്മൾ പേടിക്കണം ദേവു.. നിനക്കൊരു കല്യാണ ആലോചന വരുമ്പോൾ..."
"എന്നെ വിശ്വാസം ഉള്ളവൻ എന്നെ കെട്ടിയാൽ മതി.. എനിക്ക് കല്യാണം കഴിക്കണമെന്നും വലിയ ആഗ്രഹം ഒന്നും ഇല്ല."
"ദേവു എന്താ നീ ഈ പറയുന്നത്?"
"ഡാ.. നീ എന്റെ ആരാണെന്ന് എനിക്കും ഞാൻ നിന്റെ ആരാണെന്ന് നിനക്കും അറിയാം. എന്റെ അമ്മയ്ക്കും ഇതേക്കുറിച്ച് നല്ല ബോധ്യം ഉണ്ടായിരുന്നു. എനിക്ക് അത് മാത്രം മതി. ഒരു നാട്ടുകാരെയും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല. മോനിപ്പോൾ തല്ക്കാലം പോയി കിടന്ന് ഉറങ്ങാൻ നോക്കിക്കേ."
അവൾ ഫോൺ കട്ട്
💬 Comments
View all comments