0%

Chapter Title : ഞാൻ 2 [Ne-Na]

Author : Kambikathakal Read All Parts 453
ചെയ്ത് പോയിട്ടും എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. പതിവ് പോലെ ശനിയാഴ്ച അവളെ വിളിക്കാനായി ഞാൻ വൈകുന്നേരം റെയിൽവേ സ്റ്റേഷനിൽ പോയി. സാധാരണ ഞാൻ ബൈക്കിൽ ആണ് പോകാറ്. പക്ഷേ ഇന്ന് ഞാൻ കാറിൽ ആണ് പോയത്. ഞാൻ പതിവായി നിൽക്കാരുള്ളിടത്താണ് കാർ നിർത്തി ഇട്ടത്. അത് കൊണ്ട് തന്നെ ട്രെയിൻ വന്നിറങ്ങിയ അവൾ നേരെ പതിവ് ചിരിയോടെ വന്ന് കാറിൽ കയറി. "ഇന്നെന്താടാ കാറിൽ." "ബൈക്കിന് എന്തോ കംപ്ലൈന്റ്റ്." അവൾക്ക് ഞാൻ പറഞ്ഞത് കള്ളം ആണെന്ന് മനസ്സിലായില്ലെന്ന് തോന്നുന്നു.. ദേവു വേറെ എന്തൊക്കെയോ പറഞ്ഞു തുടങ്ങി. ഞാൻ അവിടെ നിന്നും നേരെ ഹോട്ടലിൽ പോയി ഫുഡും കഴിച്ചിട്ടാണ് അവളുടെ വീട്ടിലേക്ക് പോയത്. വീട്ടിൽ എത്തി അവൾ കാറിൽ നിന്നും ഇറങ്ങിയിട്ടും ഞാൻ കാർ ഓഫ് ചെയ്യാത്തത് കണ്ട് ദേവു തല വിൻഡോയിൽ കൂടി അകത്തേക്ക് ഇട്ട് ചോദിച്ചു. "നീ എന്താ ഇറങ്ങുന്നില്ലേ?" "ഇല്ലടി.. പോയിട്ട് കുറച്ച് പരിപാടികൾ ഉണ്ടായിരുന്നു." അവൾ എന്റെ മുഖത്തേക്ക് തന്നെ ഒന്ന് സൂക്ഷിച്ചു നോക്കി. ഞാൻ പെട്ടെന്ന് ഡാഷ് തുറന്ന് ഒരു ഡയറി മിൽക്ക് എടുത്ത് അവളുടെ കൈയിലേക്ക് കൊടുത്തു. ചോക്ലേറ്റ് കൊടുക്കുന്ന പരിപാടി വീണ്ടും തുടങ്ങിയിട്ട് കുറച്ച് ആഴ്ചകൾ ആയിരുന്നു.
ചോക്ലേറ്റ് വാങ്ങിയെങ്കിലും അവൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ്. "തിരക്കായത് കൊണ്ടാണെടി." അവൾ കടിപ്പിച്ച് ഒന്ന് മൂളിയ ശേഷം തല പുറത്തേക്ക് എടുത്തു. അവൾക്ക് എന്തോ മനസിലായെന്ന് തോന്നുന്നു. ഞാൻ കാർ അവിടെ നിന്നും ഓടിച്ച് പോകുമ്പോഴും മിററിലേക്ക് നോക്കിയപ്പോൾ കാണുന്നത് എന്നെ തന്നെ നോക്കി നിൽക്കുന്ന ദേവുവിനെയാണ്. പിറ്റേ ദിവസം പ്രതേകിച്ച് പരിപാടികൾ ഒന്നും ഇല്ലാഞ്ഞതിനാൽ 8 മണിയൊക്കെ കഴിഞ്ഞാണ് എഴുന്നേറ്റത്. ഒരു കട്ടനും കുടിച്ച് പത്രം വായിച്ചിരിക്കുമ്പോഴാണ് ദേവുവിന്റെ കാൾ വന്നത്. ഫോൺ എടുത്തുടനെ ഞാൻ ചോദിച്ചു. "എന്താടി?" "നിനക്ക് ഇന്ന് വർക്ക് ഒന്നും ഇല്ലല്ലോ. നീ ഇങ്ങോട്ട് വാ.. നമുക്ക് ഫ്രൈഡ് റൈസ് ഉണ്ടാക്കാം." ഒരു നിമിഷത്തേക്ക് ഞാൻ എന്ത് പറയണമെന്ന് ഒന്ന് ചിന്തിച്ചു.

💬 Comments

View all comments