0%

Chapter Title : ഞാൻ 2 [Ne-Na]

Author : Kambikathakal Read All Parts 454
"ഇല്ലടി.. എനിക്ക് ഒന്ന് രണ്ടുപേരെ കാണാൻ പോകാനുണ്ടായിരുന്നു." കുറച്ച് നേരത്തേക്ക് അവളിൽ നിന്നും മറുപടി ഒന്നും വന്നില്ല. പിന്നെ ഒന്നും മിണ്ടാതെ തന്നെ അവൾ കാൾ കട്ട് ചെയ്തു. ഞാൻ അവിടേക്ക് ചെല്ലാതെ ഒഴിഞ്ഞ് മാറുകയാണെന്ന് അവൾക്ക് വ്യക്തമായെന്ന് എനിക്ക് മനസിലായി. ആഹാരം കഴിച്ചു നേരെ റൂമിലേക്ക് പോയി കിടന്നു. ഉറക്കമൊന്നും വരുന്നില്ല, എങ്കിലും ചുമ്മാ അങ്ങനെ കിടന്നു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞെന്ന് തോന്നുന്നു. അമ്മ റൂമിന്റെ വാതുക്കൽ വന്ന് നിന്ന് ചോദിച്ചു. "ഉറങ്ങുവാണോടാ നീ." "അല്ല.. എന്താ അമ്മ." "ദാ ദേവു വന്ന് പുറത്ത് നിൽക്കുന്നു നിന്നോട് സംസാരിക്കണം എന്നും പറഞ്ഞു. വിളിച്ചിട്ട് വീടിനകത്തോട്ട് കയറുന്നില്ല." അവൾ വീടിനകത്തോട്ട് കയറുന്നില്ലെന്ന് അമ്മ പറഞ്ഞപ്പോഴേ അവൾ എന്തോ തീരുമാനിച്ച് ഉറപ്പിച്ച് വന്നതാണെന്ന് എനിക്ക് തോന്നി. ഞാൻ പെട്ടെന്ന് പുറത്തേക്ക് ചെല്ലുമ്പോൾ പടിയിൽ നിൽക്കുകയാണ് അവൾ. ഒരു ചുരിദാറാണ് വേഷം. മുഖം ആകെ വാടിയിട്ടുണ്ട്. കരഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. "ദേവു.. നീ എന്താ അവിടെ നിൽക്കുന്നെ. അകത്തേക്ക് കയറി വാ." "ആദ്യം നീ എന്റെ വീട്ടിലേക്ക് വരാത്തതെന്താണ് പറ." അവൾ പറഞ്ഞത് കേട്ട് അമ്മ എന്നെ ഒന്ന് നോക്കി. "നീ അകത്തേക്ക് കയറ്.. നമുക്ക് സംസാരിക്കാം." "ഇല്ല.. നീ ഇനി എന്റെ വീട്ടിലേക്ക് കയറുമോ ഇല്ലയോ എന്ന് അറിഞ്ഞിട്ടേ ഞാനും ഈ വീട്ടിൽ കയറുന്നുള്ളു."
കാര്യമായിട്ട് എന്തോ പ്രശനം ഉണ്ടെന്ന് അമ്മയ്ക്ക് തോന്നി കാണണം. "മോള് എന്താ ഇങ്ങനൊക്കെ സംസാരിക്കുന്നെ. എന്താ ഇപ്പോ ഇവൻ  അവിടേക്ക് വരാതിരിക്കാൻ ഉണ്ടായേ?" ദേവു പെട്ടെന്ന് പറഞ്ഞു. "ഇവൻ എന്റെ വീട്ടിൽ വരുന്നതിന് ആരോ എന്തോ പറഞ്ഞതിന് ഇവൻ ഇപ്പോൾ എന്റെ വീട്ടിൽ കയറുന്നില്ല." അത് പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും അവൾ കരഞ്ഞ് തുടങ്ങിയിരുന്നു. അമ്മയ്ക്ക് കാര്യങ്ങൾ ഏകദേശം മനസിലായി. അമ്മ എന്നെ ഒന്ന് നോക്കി. ഞാൻ ചെയ്‍തതിൽ തെറ്റ് പറയാനും അമ്മയ്ക്ക് കഴിയുന്നില്ല. അമ്മ അവളുടെ അടുത്തേക്ക് ചെന്ന് കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു. "മോള്

💬 Comments

View all comments