0%

Chapter Title : ഞാൻ 2 [Ne-Na]

Author : Kambikathakal Read All Parts 456
ശരിയായെന്ന് എനിക്ക് മനസിലായി. അത് എനിക്ക് പകുതിആശ്വാസം നൽകി. "ഡി.. അത്... അപ്പോഴെന്റെ മൂഡ് ശരിയല്ലാഞ്ഞപ്പോൾ.." "ഓഹോ.. മൂഡോഫ് ആകുമ്പോഴൊക്കെ അപ്പോൾ നീ കുടിക്കുമോ?"' "ഒരൊറ്റ പെഗ്ഗെ കുടിച്ചുല്ലെടി." അവളുടെ നഖം എന്റെ കൈയിൽ ആഴ്ന്നിറങ്ങി. "ഒരൊറ്റ പെഗ്ഗോ?" "മൂന്ന് പെഗ്ഗ്.." അവളുടെ നഖം വീണ്ടും തൊലിയിൽ ആഴ്ന്നു. "മൂന്നോ?" വേദനയിൽ കൈ വലിച്ചുകൊണ്ട് ഞാൻ പറഞ്ഞു. "നീയാണ സത്യം.. മൂന്നേ ഉള്ളു." അവൾ കൈയിൽ നിന്നുള്ള പിടി വിട്ടു. "അപ്പോൾ ശിക്ഷയായിട്ട് നാളെ എന്നെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിടുമ്പോൾ മൂന്ന് ഡയറി മിൽക്ക് കിട്ടണം." ഞാൻ കണ്ണ് മിഴിച്ച് അവളെ നോക്കി. "മൂന്നെണ്ണമോ?" "മൂന്ന് പെഗ്ഗ് അല്ലെ നീ കഴിച്ചത്.. അപ്പോൾ എനിക്ക് ഡയറി മിൽക്കും അത്രേം കിട്ടണം." "വല്ല ഷുഗറും വരും കൊച്ചെ.." "അത് ഞാൻ അങ്ങ് സഹിച്ചു." ഞാൻ ബെഡിലേക്ക് ഇരുന്നപ്പോൾ അവളും എന്നോടൊപ്പം ഇരുന്നു. നേരത്തെ പറയാൻ വച്ചിരുന്ന സോറി ഞാൻ അവളോട് പറഞ്ഞു. "ദേവു.. സോറി ഡി." അവൾ എന്റെ തോളിലേക്ക് തല ചായ്ച്ചു.
"അത് വിട്ടേക്ക് നീ." അന്നത്തെ പകൽ മൊത്തം അവൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. വൈകുന്നേരം ദേവുവിനെ വീട്ടിൽ കൊണ്ടാക്കാനായി ഇറങ്ങുമ്പോൾ അച്ഛൻ മുറ്റത്ത് നിൽപ്പുണ്ടായിരുന്നു. ഞാൻ ബൈക്കിനടുത്തേക്ക് നടന്നപ്പോൾ അച്ഛൻ പെട്ടെന്ന് പറഞ്ഞു. "ഡാ.. നമുക്ക് ദേവൂന് നല്ല ആലോചനകളൊക്കെ ഇനി നോക്കി തുടങ്ങാം." അമ്മ അച്ഛനോട് എല്ലാം പറഞ്ഞിട്ടുണ്ടാകും എന്ന് എനിക്ക് മനസിലായി. "മോളെന്ത് പറയുന്നു?" അച്ഛന്റെ ചോദ്യത്തിന് മറുപടിയായി അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. . . കൊല്ലം RP മാളിന്റെ പാർക്കിങ്ങിൽ  കാറിനുള്ളിൽ ദേവികയ്‌ക്കൊപ്പം ഇരിക്കുകയായിരുന്നു ഞാൻ. മനസിനുള്ളിൽ വല്ലാത്ത ഒരു ടെൻഷൻ നിറയുന്നത് പോലെ. ദേവുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവളിൽ ടെൻഷന്റെ യാതൊരുവിധ ലക്ഷണവും കാണുന്നില്ല. ഇന്നലത്തെ രംഗങ്ങൾ മനസിലേക്ക് ഓടിയെത്തി. ശനിയാഴ്ച ആയതിനാൽ പതിവുപോലെ ദേവികയെ

💬 Comments

View all comments