Chapter Title : ഞാൻ 2 [Ne-Na]
വിളിക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയതാണ് ഞാൻ. പതിവ് സ്ഥലത്ത് ബൈക്കുമായി അവളെ കാത്തു നിന്നു. എല്ലാ ശനിയാഴ്ചയും ഈ സമയത്തൊക്കെ റെയിൽവേ സ്റ്റേഷനിൽ നല്ല തിരക്കാണ്. മിക്കപേരും ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്ത് ഒരു ഞായറാഴ്ച വീട്ടിൽ നിൽക്കാനായി വരുന്ന യാത്രക്കാരാണ്. റെയിൽവേ സ്റ്റേഷന്റെ നേരെ ഓപ്പോസിറ്റ് തന്നെയാണ് വർക്കല ബസ്റ്റാൻഡും. എന്നും ഈ സമയം ബസിൽ നല്ല തിരക്കാണ്. കുറച്ച് സമയം കഴിഞ്ഞപ്പോൾ ദേവു എന്റെ അടുത്തേക്ക് നടന്ന് വരുന്നത് കാണാൻ കഴിഞ്ഞു.
ഒരു ബ്ലാക്ക് ജീൻസും നീല ടോപ്പും ആണ് വേഷം. യാത്രയുടെ ക്ഷീണം മുഖത്ത് കാണാൻ ഉണ്ട്. എന്തോ ചിന്തിച്ച് കൊണ്ടാണ് നടന്ന് വരുന്നത്.
എന്റെ അടുത്തേക്ക് വന്ന അവൾ ഒരു ചെറു ചിരി സമ്മാനിച്ച് കൊണ്ട് ബൈക്കിന്റെ പിന്നിൽ കയറി ഇരുന്നു.
ഞാൻ ബൈക്ക് മുന്നോട്ട് എടുത്തിട്ടും ആള് ഒന്നും മിണ്ടുന്നില്ല. സാധാരണ ഇതിനകം എന്തെങ്കിലുമൊക്കെ സംസാരിക്കേണ്ടതാണ്.
"ദേവു.. നമുക്ക് ഇന്ന് ദ്വാരക ഹോട്ടലിൽ കയറിയാലോ?"
അവിടത്തെ ചിക്കൻ കറിക്കൊക്കെ എരിവ് കൂടുതൽ ആണ് എന്നാണ് ദേവുവിന്റെ അഭിപ്രായം. എങ്കിലും ഞങ്ങൾ ഇടക്കൊക്കെ അവിടെ കയറി കഴിക്കാറുണ്ട്.
എന്റെ തോളിലേക്ക് താടിയെല്ല് അമർത്തി ഇരുന്ന് അവൾ പറഞ്ഞു.
"വേണ്ടടാ.. നമുക്ക് നേരെ വീട്ടിൽ പോകാം. ഞാൻ രാത്രി എന്തെങ്കിലും ഉണ്ടാക്കിക്കൊള്ളാം."
ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.
പിന്നും ദേവു നിശ്ശബ്ദതയായി. ഞാൻ ഗ്ലാസിൽ കൂടി എന്റെ തോളിൽ അമർന്നിരിക്കുന്ന ദേവുവിന്റെ മുഖം നോക്കുമ്പോൾ അവൾ മറ്റേതോ ലോകത്താണ്.
"ദേവു.."
അവൾ പെട്ടെന്ന് ഞെട്ടി കൊണ്ട് ഒന്ന് മൂളി.
"എന്ത് പറ്റി നിനക്ക്?"
"ഒരു കാര്യം ഉണ്ട്.. ഞാൻ വീട്ടിൽ എത്തിയിട്ട് പറയാം എന്നും വിചാരിച്ച് ഇരിക്കുകയായിരുന്നു."
"എന്താ കാര്യം.. നീ ഇപ്പോൾ തന്നെ പറഞ്ഞോ.."
അവൾ എന്നിലേക്ക് ഒന്നുകൂടി ചേർന്ന് ഇരുന്നുകൊണ്ട് പറഞ്ഞു.
"അഭിലാഷേട്ടൻ ഇന്ന് ട്രെയിനിൽ വച്ച് എന്നോട് പറഞ്ഞു... പുള്ളിക്കാരന് എന്നെ ഇഷ്ട്ടമാണ്. ഡിവോഴ്സ് ആയതൊന്നും ആൾക്ക് കുഴപ്പമില്ലെന്ന്."
ഞാൻ ഒന്ന് മൂളി.
"അഭിലാഷേട്ടൻ
💬 Comments
View all comments