0%

Chapter Title : ഞാൻ 2 [Ne-Na]

Author : Kambikathakal Read All Parts 458
ഇത്രയും നാൾ ചില സൂചനകളൊക്കെ തന്ന് കിടന്ന് കറങ്ങുന്നുണ്ടായിരുന്നെങ്കിലും തുറന്നുള്ള ഒരു പറച്ചിൽ ഇന്ന് ആദ്യമായിട്ടായിരുന്നു." "എന്നിട്ട് നീ എന്ത് പറഞ്ഞു." "കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുള്ളിക്കാരൻ എന്റെ കാര്യത്തിൽ ഇത്തിരി സീരിയസ് ആണെന്ന് എനിക്ക് തോന്നിയിരുന്നു. അതുകൊണ്ട് തന്നെ ഞാൻ എന്റെ എല്ലാ കാര്യങ്ങളും ഇന്നത്തെ പ്രൊപ്പോസിങ്ങിന് മുൻപ് ആളോട് പറഞ്ഞിട്ടുണ്ടായിരുന്നു." "ഇന്നിപ്പോൾ പ്രൊപ്പോസ് ചെയ്തപ്പോൾ നീ എന്താ പറഞ്ഞത്." "നിന്റെ നമ്പർ കൊടുത്തു. നിന്നോട് എന്താണ് വച്ചാൽ സംസാരിച്ചോളാൻ പറഞ്ഞു." "നമ്പർ കൊടുത്തല്ലോ.. അപ്പോൾ പിന്നെ എന്നെ വിളിച്ചോളും.. നീ അതിനെന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്." അവൾ കുറച്ച് നേരം മിണ്ടാതിരിന്നിട്ട് പറഞ്ഞു. "അഭിലാഷേട്ടൻ പ്രൊപ്പോസ് ചെയ്തപ്പോൾ എനിക്ക് പെട്ടെന്ന് ബിബിനെ ഓർമ വന്നു. അവനും ഇതുപോലെ തന്നെ ഡിവോഴ്സ് ആയതൊന്നും പ്രശ്നമില്ല എന്നും പറഞ്ഞല്ലേ പ്രൊപ്പോസ് ചെയ്തത്." "എല്ലാരും അവനെ പോലെ ആകണമെന്നില്ലല്ലോ ദേവു." അവൾ പിന്നെ ഒന്നും മിണ്ടിയില്ല.
അവളുടെ വീട്ടിൽ എത്തി ദേവു ബൈക്കിൽ നിന്നും ഇറങ്ങിയപ്പോൾ ഞാൻ ബൈക്കിലെ ബാഗിൽ വച്ചിരുന്ന ഡയറി മിൽക്ക് എടുത്ത് അവൾക്ക് കൊടുത്തു. അത് കിട്ടിയപ്പോൾ അവളുടെ മുഖത്ത് ഒരു ചിരി തെളിഞ്ഞു. "ഒരു മറുവീടിന്റെ വർക്ക് നടന്നുകൊണ്ടിരിക്കയാണ്. ഞാൻ പോകട്ടെ." അവൾ എനിക്ക് കൈ വീശി ബൈ പറഞ്ഞു. ബൈക്ക് മുന്നോട്ട് എടുക്കുന്നതിനു മുൻപായി ഞാൻ പറഞ്ഞു. "ഫുഡ് വയ്ക്കാൻ മടി തോന്നുവാണേൽ വിളിച്ച് പറഞ്ഞാൽ മതി. ഞാൻ കൊണ്ട് വരാം." അവൾ ശരിയെന്ന അർഥത്തിൽ തലയാട്ടി. അന്ന് രാത്രി തന്നെ ഞാൻ പ്രധീക്ഷിച്ചപോലെ അഭിലാഷിന്റെ കാൾ എന്നെ തേടി എത്തി. ഫോണിൽ സംസാരിക്കുന്നതിനേക്കാൾ നേരിട്ട് സംസാരിക്കുന്നതാണ് നല്ലതെന്ന് തോന്നിയതിനാൽ ഞാൻ തന്നെയാണ് അഭിലാഷിനോട് നാളെ കൊല്ലത്ത് RP മാളിൽ വച്ച് കാണാം എന്ന് പറഞ്ഞത്. കാറിലിരുന്ന ഞാൻ ദേവുവിന്റെ മുഖത്തേക്ക് തന്നെ നോക്കി. ഇന്നലെ അവൾ കണ്ട ടെൻഷന്റെ ഒരു ലക്ഷണവും ഇന്ന് അവളിൽ കാണാനേ ഇല്ല. അവൾ വളരെ കൂൾ ആയി മൊബൈലിൽ കുത്തി കളിച്ച് കൊണ്ടിരിക്കുകയാണ്.

💬 Comments

View all comments