Chapter Title : ഞാൻ 2 [Ne-Na]
പക്ഷെ എന്നിൽ ഇന്ന് നല്ല ടെൻഷൻ നിറഞ്ഞിട്ടുണ്ട്. കാരണം രണ്ടര വർഷങ്ങൾക്ക് മുൻപ് ബിബിനോട് സംസാരിക്കാനും ഞാൻ ഇതുപോലെ പോയിട്ടുള്ളതാണ്. അതിനു ശേഷം ഉണ്ടായ കാര്യങ്ങളൊക്കെ ഒരിക്കലും ഓർക്കാൻ ഇഷ്ട്ടപെടാത്തവ ആയിരുന്നു.
പെട്ടെന്ന് ദേവു പറഞ്ഞു.
"ഡാ. അഭിലാഷേട്ടൻ മെസ്സേജ് അയച്ചു. ഇവിടെ മക് ഡൊണാൾസിൽ ഇരിപ്പുണ്ടെന്ന്."
ഞാൻ അവളുമായി കാറിൽ നിന്നും ഇറങ്ങി അഭിലാഷ് പറഞ്ഞിടത്തേക്ക് നടന്നു.
മക് ഡൊണാൾസിലേക്ക് കയറിയ ദേവുവിന്റെ കണ്ണുകൾ ചുറ്റുമൊന്ന് പരതി. പെട്ടെന്ന് എന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ടവൾ പറഞ്ഞു.
"അഭിലാഷേട്ടൻ ദേ അവിടെ ഇരിക്കുന്നു."
ദേവു നോക്കി നിൽക്കുന്നിടത്തേക്ക് ഞാൻ തല തിരിച്ചപ്പോൾ ഒരു ടേബിളിൽ ഒറ്റയ്ക്ക് ഞങ്ങളെ നോക്കി പുഞ്ചിരിച്ച് കൊണ്ടിരിക്കുന്ന ഒരാളെ കണ്ടു.
കാണാൻ തരക്കേടില്ലാത്ത ഒരാൾ. ഇരു നിറമാണ്. കണ്ടാൽ ആരും കുറ്റം പറയില്ല.
ഞങ്ങൾ അഭിലാഷിന്റെ അടുത്തേക്ക് നടന്നു. ഞങ്ങൾ അടുത്ത് ചെന്നതും അഭിലാഷ് എഴുന്നേറ്റ് എനിക്ക് നേരെ കൈ നീട്ടി.
"അഭിലാഷ്.."
കൈ കൊടുക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചത് അഭിലാഷിന്റെ പൊക്കമാണ്. ദേവുവിനെക്കാളും ശകലം കൂടി പൊക്കം ഉണ്ട്. അതികം വണ്ണിച്ചിട്ടില്ലാത്ത ശരീരവും. ദേവുവുമായി നല്ല ചേർച്ച ഉണ്ട്.
ഞാൻ എന്തെകിലും പറയുന്നതിന് മുൻപ് തന്നെ ദേവിക ചിരിച്ചുകൊണ്ട് അഭിലാഷിനോട് പറഞ്ഞു.
"ഇതാണ് ഞാൻ പറയാറുള്ള എന്റെ ഇപ്പോഴത്തെ ഗാർഡിയൻ."
ഒരു ചിരിയോടെ ഞാനും അഭിലാഷും കസേരയിലേക്ക് ഇരുന്നു.
രാജീവിന്റെയും ബിജുവിനെയും ബിബിനെയും ആദ്യം കണ്ടപ്പോൾ തന്നെ തോന്നിയ നെഗറ്റീവ് ഫീലിംഗ് ഇത്തവണ അഭിലാഷിനെ കണ്ടപ്പോൾ എനിക്ക് തോന്നിയില്ല. അത് ചെറിയൊരു തരത്തിൽ മനസ്സിനൊരു ആശ്വാസം പകർന്നു.
"ഞാൻ കഴിക്കാനെന്തെങ്കിലും വാങ്ങിയിട്ട് വരാം."
ദേവു അവിടെ നിന്നും ഫുഡ് ഓർഡർ ചെയ്യാനായി പോയി.
അഭിലാഷ് തന്നെ സംസാരത്തിനു തുടക്കം ഇട്ടു.
"നിങ്ങൾ കോളേജിൽ പഠിക്കുമ്പോൾ ആണല്ലേ പരിചയപ്പെടുന്നത്?"
ഞാൻ ചിരിച്ച് കൊണ്ട് അതെ എന്ന അർഥത്തിൽ മൂളി. എന്നിട്ട് പറഞ്ഞു.
"ഒരു കൂട്ടുകാരനായ ഞാൻ അവളുടെ കല്യാണക്കാര്യം സംസാരിക്കാൻ വരുന്നത് കൊണ്ട് അഭിലാഷ് ഒന്നും വിചാരിക്കരുത്."
എന്നെക്കാളും പ്രായത്തിൽ മൂത്തതായിട്ടും ഞാൻ പേര്
💬 Comments
View all comments