Chapter Title : ഞാൻ 2 [Ne-Na]
കൊടുത്തു. ചോക്ലേറ്റ് കൊടുക്കുന്ന പരിപാടി വീണ്ടും തുടങ്ങിയിട്ട് കുറച്ച് ആഴ്ചകൾ ആയിരുന്നു.
ചോക്ലേറ്റ് വാങ്ങിയെങ്കിലും അവൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ്.
"തിരക്കായത് കൊണ്ടാണെടി."
അവൾ കടിപ്പിച്ച് ഒന്ന് മൂളിയ ശേഷം തല പുറത്തേക്ക് എടുത്തു. അവൾക്ക് എന്തോ മനസിലായെന്ന് തോന്നുന്നു.
ഞാൻ കാർ അവിടെ നിന്നും ഓടിച്ച് പോകുമ്പോഴും മിററിലേക്ക് നോക്കിയപ്പോൾ കാണുന്നത് എന്നെ തന്നെ നോക്കി നിൽക്കുന്ന ദേവുവിനെയാണ്.
പിറ്റേ ദിവസം പ്രതേകിച്ച് പരിപാടികൾ ഒന്നും ഇല്ലാഞ്ഞതിനാൽ 8 മണിയൊക്കെ കഴിഞ്ഞാണ് എഴുന്നേറ്റത്. ഒരു കട്ടനും കുടിച്ച് പത്രം വായിച്ചിരിക്കുമ്പോഴാണ് ദേവുവിന്റെ കാൾ വന്നത്.
ഫോൺ എടുത്തുടനെ ഞാൻ ചോദിച്ചു.
"എന്താടി?"
"നിനക്ക് ഇന്ന് വർക്ക് ഒന്നും ഇല്ലല്ലോ. നീ ഇങ്ങോട്ട് വാ.. നമുക്ക് ഫ്രൈഡ് റൈസ് ഉണ്ടാക്കാം."
ഒരു നിമിഷത്തേക്ക് ഞാൻ എന്ത് പറയണമെന്ന് ഒന്ന് ചിന്തിച്ചു.
"ഇല്ലടി.. എനിക്ക് ഒന്ന് രണ്ടുപേരെ കാണാൻ പോകാനുണ്ടായിരുന്നു."
കുറച്ച് നേരത്തേക്ക് അവളിൽ നിന്നും മറുപടി ഒന്നും വന്നില്ല. പിന്നെ ഒന്നും മിണ്ടാതെ തന്നെ അവൾ കാൾ കട്ട് ചെയ്തു.
ഞാൻ അവിടേക്ക് ചെല്ലാതെ ഒഴിഞ്ഞ് മാറുകയാണെന്ന് അവൾക്ക് വ്യക്തമായെന്ന് എനിക്ക് മനസിലായി.
ആഹാരം കഴിച്ചു നേരെ റൂമിലേക്ക് പോയി കിടന്നു. ഉറക്കമൊന്നും വരുന്നില്ല, എങ്കിലും ചുമ്മാ അങ്ങനെ കിടന്നു.
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞെന്ന് തോന്നുന്നു. അമ്മ റൂമിന്റെ വാതുക്കൽ വന്ന് നിന്ന് ചോദിച്ചു.
"ഉറങ്ങുവാണോടാ നീ."
"അല്ല.. എന്താ അമ്മ."
"ദാ ദേവു വന്ന് പുറത്ത് നിൽക്കുന്നു നിന്നോട് സംസാരിക്കണം
💬 Comments
View all comments