0%

Chapter Title : ഞാൻ 2 [Ne-Na]

Author : Kambikathakal Read All Parts 461
അഭിലാഷ് ഒന്ന് ചിരിച്ചു. "എനിക്ക് അവളോട് ഒരു താല്പര്യം ഉണ്ടെന്ന് ദേവുവിന് തോന്നിയപ്പോൾ തന്നെ അവൾ എന്നോട് പറഞ്ഞിരുന്നു അവൾക്ക് ഇനി ഒരിക്കൽ കൂടി കരയാൻ വയ്യെന്ന്... അതിനു ശേഷം മാസങ്ങൾ എടുത്തു ഞാൻ അവളോട് കല്യാണത്തെ കുറിച്ച് സംസാരിക്കാൻ. ഈ കാലമത്രയെയും ഞാൻ ഇതിനെക്കുറിച്ച് നല്ലപോലെ ആലോചിക്കുക തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ഒരു സുപ്രഭാതത്തിൽ തോന്നിയ തോന്നലിന്റെ പുറത്തല്ല ഞാൻ ഇപ്പോൾ തന്റെ മുന്നിൽ ഇരിക്കുന്നത്." ഒരു നിമിഷം നിർത്തിയ ശേഷം അഭിലാഷ് തുടർന്നു. "കോട്ടയത്ത് ദേവു വന്ന നാൾ തൊട്ട് ഞാൻ അവളെ ശ്രദ്ധിക്കുകയാണ്. ഒരു പരുതിയിൽ കൂടുതൽ അടുപ്പത്തിൽ അവൾ ഒരു ആണിനോടുപോലും സംസാരിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. ദേവു അവളുടെ കഴിഞ്ഞുപോയ ജീവിതത്തെ കുറിച്ച് പറയുമ്പോഴാണ് ഞാൻ അതിന്റെ കാരണം മനസിലാക്കുന്നത്... പിന്നെ  താനും ദേവുവും തമ്മിലുള്ള ബന്ധം.. " അഭിലാഷ് എന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം പറഞ്ഞു. "നിങ്ങളെക്കുറിച്ചും ഞാൻ അന്വേഷിച്ചിട്ടുണ്ടെന്ന് കരുതിക്കോ...
നാട്ടുകാരോടല്ല, മറ്റു ചിലരോട്.. അപ്പോൾ പറയാനുള്ളത് എല്ലാം പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് നമുക്ക് മറ്റു കാര്യങ്ങളിലേക്ക് കടക്കാം?" ഞാൻ ഒരു ചിരിയോടെ ചോദിച്ചു. "അഭിലാഷിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്." "അച്ഛൻ 3 വർഷം മുൻപ് മരിച്ചു. ഇപ്പോൾ അമ്മ ആണ് ഒപ്പം ഉള്ളത്. അനിയത്തി ആതിര.. അവളുടെ കല്യാണം കഴിഞ്ഞു." "ദേവുവിന് ഇപ്പോൾ പറയത്തക്ക ബന്ധുക്കളൊന്നും ഇല്ല. അവളുടെ അമ്മയ്ക്ക് സഹോദരങ്ങളൊന്നും ഇല്ലായിരുന്നു. പിന്നെ അച്ഛൻ കൂട്ടത്തിൽ ഉള്ളവർ പണ്ടേ എന്തോ സ്വത്ത് തർക്കത്തിന്റെ പേരിൽ ഇവരുമായി അകൽച്ചയിൽ ആയതാണ്." അഭിലാഷ് ഒന്ന് മൂളി. "അഭിലാഷിന്റെ വീട്ടിൽ ഈ കല്യാണത്തിന് സമ്മതമാണോ? ഒരു രണ്ടാം കല്യാണം അല്ലെ അവളുടേത്?" "വീട്ടിൽ കുഴപ്പമൊന്നും ഇല്ല. ആദ്യ കല്യാണത്തിൽ സംഭവിച്ചതൊക്കെ ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്... ഗ്രഹനില തമ്മിൽ ചേരണമെന്ന് മാത്രമാണ് അമ്മയുടെ ഒരേയൊരു ആവിശ്യം." "ഗ്രഹനില ഞാൻ വീട്ടിൽ ചെന്നിട്ട് വാട്ട്സ്അപ്പ് ചെയ്തേക്കാം." അഭിലാഷ് പോക്കെറ്റിൽ നിന്നും ഒരു

💬 Comments

View all comments